വഴിവാണിഭക്കാരെ ഒഴിപ്പിച്ചത് വിവാദമാകുന്നു

മൂന്നാര്‍: രാഷ്ട്രീയ നേതൃത്വത്തിനുവേണ്ടി വിനോദസഞ്ചാരമേഖലകളായ രാജമല, ലക്കം വെള്ളച്ചാട്ടം എന്നിവിടങ്ങളിലെ വഴിവാണിഭക്കാരെ ഒഴിപ്പിച്ചത് വിവാദമാകുന്നു. മൂന്നാര്‍ ടൗണ്‍, പഴയ മൂന്നാര്‍, ഇക്കാനഗര്‍, മാട്ടുപ്പെട്ടി ഭാഗങ്ങളിലെ ഫോട്ടോപോയന്‍റ്, എക്കോ പോയന്‍റ് എന്നിവിടങ്ങളില്‍ നൂറിലധികം പെട്ടിക്കടകളാണുള്ളത്. വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് വിനോദസഞ്ചാര മേഖലയായ മാട്ടുപ്പെട്ടി. ഗതാഗതക്കുരുക്കിന് കാരണമാകുന്ന ടൗണിലെ വഴിവാണിഭക്കാരെ ഒഴിപ്പിക്കാതെ രാജമലയിലും ലക്കത്തെയും പെട്ടിക്കടകള്‍ തിടുക്കത്തില്‍ പൊതുമരാമത്ത് വകുപ്പ് ഒഴിപ്പിച്ചതാണ് പ്രശ്നകാരണം. മൂന്നാര്‍-ഉടുമല്‍പെട്ട്, കൊച്ചി-ധനുഷ്കോടി ദേശീയപാതകളിലെ പെട്ടിക്കടകള്‍ ഒഴിപ്പിക്കുന്നതിന് മുന്നുമാസം മുമ്പാണ് അധികൃതര്‍ നോട്ടീസ് നല്‍കിയത്. നേര്യമംഗലം മുതല്‍ മറയൂര്‍ വരെ ഭാഗങ്ങളിലെ പെട്ടിക്കടകള്‍ പൊളിച്ചുമാറ്റണമെന്നായിരുന്നു നിര്‍ദേശം. തൊട്ടടുത്ത ദിവസമത്തെിയ അധികൃതര്‍ ടൗണിലെ കടകള്‍ ഒഴിപ്പിക്കാതെ രാജമലയിലെയും എക്കോ പോയന്‍റിലെയും കടകള്‍ മാത്രം പൊളിച്ചുനീക്കുകയായിരുന്നു. വിനോദസഞ്ചാരികള്‍ ഏറെയത്തെുന്ന രാജമലയില്‍ മൂന്നാറിലെ ഭരണക്ഷിയിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്‍െറ ബിനാമിക്ക് കടയുണ്ട്. കടയിലെ കച്ചവടം കൂട്ടുന്നതിന് പെട്ടിക്കടകള്‍ തടസ്സമായതാണ് ഒഴിപ്പിച്ചതിന് കാരണണെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.