തൊടുപുഴ: നെടുമറ്റം ഗവ. യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ മഴമറയില്‍ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. കോടിക്കളം കൃഷിഭവന്‍ മുഖേന 2015-16 വര്‍ഷം അനുവദിച്ച 100 ച.മീ. മഴമറയിലാണ് കാര്‍ഷിക ക്ളബിന്‍െറ കൃഷി. പി.ടി.എ നേതൃത്വത്തില്‍ കൃഷിയിടം ഒരുക്കി പരിസ്ഥിതി ദിനത്തില്‍ പയര്‍, പാവല്‍, പടവലം, വെണ്ട, ചീര തുടങ്ങിയിനം തൈകള്‍ നട്ടുപിടിപ്പിച്ചു. ചാണകസ്ളറിയും ബയോഗ്യാസ് സ്ളറിയുമാണ് വളം. രാവിലെയും വൈകുന്നേരവുമുള്ള കുട്ടികളുടെ ഗ്രൂപ്പുകളാണ് കൃത്യതയോടെ ചെയ്യുന്നത്. വെണ്ടയും പാവലും പടവലവും എല്ലാം വിളവെടുപ്പിനു പാകമായി തുടങ്ങി. കര്‍ഷകദിനത്തില്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പി വിളവെടുപ്പ് ഉത്സവത്തിന് എത്തും. ലഭിക്കുന്ന പച്ചക്കറികള്‍ സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിക്കായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ‘ആരോഗ്യമുള്ള ജനത-വിഷരഹിത പച്ചക്കറി’ എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തുന്ന കൃഷി, വീടുകളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് പി.ടി.എ. ആദ്യഘട്ടത്തില്‍, നാട്ടില്‍ അത്രയധികം പ്രചാരമില്ലാത്ത അഗത്തിചീരയുടെ തൈകള്‍ എല്ലാ വീടുകളിലും എത്തിച്ചു നല്‍കി. ഓരോ വീടുകള്‍ക്കും ആവശ്യമായ പച്ചമുളക് അവരവര്‍ തന്നെ കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആവശ്യമായ തൈകള്‍ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് വിദ്യാലയം. അഗ്രികള്‍ച്ചറല്‍ അസി. അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓരോ കറിവേപ്പിന്‍ തൈയും എത്തിച്ചു നല്‍കി. ഇവയുടെ വിതരണം കര്‍ഷകദിനത്തില്‍ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.