പൊലീസ് മെഡലുകള്‍ സമ്മാനിച്ചു

തൊടുപുഴ: 2016ലെ റിപ്പബ്ളിക് ദിനത്തില്‍ പ്രഖ്യാപിച്ച വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമ്മാനിച്ചു. സജി മാര്‍ക്കോസ് (സി.ഐ, ഞാറക്കല്‍), പി.എം. ഷാജി (എസ്.ഐ കാഞ്ഞാര്‍), കെ.എം. ബാബു (എ.എസ്.ഐ കുമളി), വി.കെ. മധു (എ.എസ്.ഐ അടിമാലി), എം.എം. ഷാജു (സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അടിമാലി), ബാബു ഡൊമിനിക് (സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കമ്പംമേട്), കെ.കെ. ബിജിമോന്‍ (സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കട്ടപ്പന), മധുസൂദനന്‍ (സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍, ഇടുക്കി ആംഡ് റിസര്‍വ്) എന്നിവര്‍ക്കാണ് മെഡലുകള്‍ സമ്മാനിച്ചത്. പരേഡില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്ളാറ്റൂണുകള്‍ക്ക് ട്രോഫികളും മന്ത്രി സമ്മാനിച്ചു. കട്ടപ്പന: കട്ടപ്പന അമര്‍ജവാന്‍ സ്മാരകത്തില്‍ എക്സ്സര്‍വിസ് ലീഗ് ജില്ലാ കമ്മിറ്റി ദേശീയപതാക ഉയര്‍ത്തി. കട്ടപ്പന മുനിസിപ്പാലിറ്റി, കട്ടപ്പന മര്‍ച്ചന്‍റ് അസോസിയേഷന്‍, എച്ച്.എം.ടി.എ, ലയണ്‍സ് ക്ളബ്, റോട്ടറി ക്ളബ്, എന്നിവയുടെ ആഭിമുഖ്യത്തിലും പതാക ഉയര്‍ത്തി. നഗരസഭാ ചെയര്‍മാന്‍ ജോണി കുളമ്പള്ളി നഗരസഭാ മൈതാനിയില്‍ പതാക ഉയര്‍ത്തി. കട്ടപ്പന മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. എം.കെ. തോമസ് അസോസിയേഷന്‍ ഹാളിനു മുന്നില്‍ ദേശീയപതാക ഉയര്‍ത്തി. സേവാദളിന്‍െറ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ജോണി ചീരംകുന്നേല്‍ പതാക ഉയര്‍ത്തി. മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ ഡി.എഫ്.ഒ സാമുവല്‍ ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന റാലി മൂന്നാര്‍ സി.ഐ ശ്യാംജോസ് ഫ്ളാഗ് ഓഫ് ചെയ്തു. മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. റാലിയില്‍ കൊരണ്ടിക്കാട് കര്‍മലഗിരി സി.എം.ഐ സ്കൂള്‍ ഒന്നും ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂള്‍ രണ്ടും മൂന്നാര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എ.കെ. മണി, സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. വിജയന്‍, വ്യാപാരി വ്യവസായിസമിതി അംഗങ്ങളായ ജാഫര്‍ സാദിഖ്, ജീനറ്റ് കോശി, ജി. മുനിയാണ്ടി, ഡി. കുമാര്‍, ജില്ലാ പഞ്ചായത്തംഗം ജി. വിജയകുമാര്‍, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. കറുപ്പസ്വാമി തുടങ്ങിയവര്‍ സംസാരിച്ചു. ഉപ്പുതറ: കണ്ണംപടി ഗവ. ട്രൈബല്‍ ഹൈസ്കൂളില്‍ ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജിമോന്‍ ടൈറ്റസ് ദേശീയപതാക ഉയര്‍ത്തി. യൂനിഫോം- പച്ചക്കറി വിത്ത് വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീബ സത്യനാഥന്‍ നിര്‍വഹിച്ചു. സി.എം. ശുഹൈബ, കെ. സതീശന്‍, ബാലകൃഷ്ണന്‍, രാജു കുന്നംപുറത്ത്, എന്‍.കെ. ഷിജു, സ്വപ്ന രാജന്‍, മാലു ജേക്കബ്, കെ.എസ്. നീതുമോള്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.