മൂന്നാര്‍: പള്ളിവാസല്‍ വില്ളേജില്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളുടെ പണിയായുധങ്ങള്‍ ദേവികുളം സബ് കലക്ടര്‍ പിടിച്ചെടുത്തു. എട്ട് കെട്ടിടങ്ങളുടെ പണിയായുധങ്ങളാണ് സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ പിടിച്ചെടുത്തത്. പള്ളിവാസല്‍ ആറ്റുകാടിന് സമീപം അനധികൃതമായി നിര്‍മിച്ച കെട്ടിടത്തിന് സ്റ്റോപ് മെമ്മോ നല്‍കിയെങ്കിലും നിര്‍മാണം തുടര്‍ന്നത് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഉടമക്കെതിരെ നടപടിയത്തെു. പള്ളിവാസല്‍ വില്ളേജിലെ വന്‍കിട കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്‍െറ ഭാഗമായി കെട്ടിടങ്ങളുടെ നിലവിലെ സ്ഥിതികള്‍ കാമറയില്‍ പകര്‍ത്തുന്നുണ്ട്. പള്ളിവാസലില്‍ മാത്രം സര്‍ക്കാറിന്‍െറ 1000ലധിം ഹെക്ടര്‍ ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കൈയടക്കിയത്. പള്ളിവാസല്‍ പൈപ്പ്ലൈന്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ മാത്രം 500ലധികം ഏക്കര്‍ സ്വകാര്യവ്യക്തികള്‍ വ്യാജരേഖകളുണ്ടാക്കി കൈയേറി. പുതിയ പൈപ്പ്ലൈനിന്‍െറ പണി പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ കാരണം ഭൂമാഫികളുടെ ഇടപെടലാണെന്നാണ് സൂചന. മുന്‍ സ്പെഷല്‍ തഹസില്‍ദാര്‍ മൂന്നാര്‍ ഇക്കാനഗറിലും പഴയമൂന്നാര്‍ ഭാഗങ്ങളിലും സ്വകാര്യവ്യക്തികള്‍ക്കുള്ള ഭൂമിയുടെ അവകാശങ്ങളെച്ചൊല്ലി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വന്‍കിടക്കാര്‍ക്ക് അനുകൂലമായി നല്‍കിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അന്വേഷണം നടക്കുകയാണ്. ഇക്കാനഗറിലെ കെ.എസ്.ഇ.ബിയുടെ ഭൂമികളില്‍ സ്വകാര്യവ്യക്തികള്‍ അവകാശവാദം ഉന്നയിച്ചതായും സൂചനയുണ്ട്. ദേവികുളത്തെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കെ.എസ്.ഇ.ബി ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതുകയാണെന്നാണ് ആരോപണം. ഇക്കാനഗറിലെ ഭൂമിയെച്ചൊല്ലി സ്വകാര്യവ്യക്തികളും കെ.എസ്.ഇ.ബിയും തമ്മില്‍ തര്‍ക്കം നടക്കുമ്പോള്‍ ഭൂമി പതിവ് ലിസ്റ്റില്‍ ചിലരുടെ പേരുകള്‍ തിരുകിക്കയറ്റുകയാണത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.