ക്ഷീര കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് വേണം

തൊടുപുഴ: മൃഗസംരക്ഷണ വകുപ്പ് മുഖാന്തരം ക്ഷീര കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ ആവശ്യപ്പെട്ടു. കേരള ലൈവ് സ്റ്റോക് ഇന്‍സ്പെക്ടേഴ്സ് യൂനിയന്‍ ജില്ലാ സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് എം.കെ. റഷീദ് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് പി.യു. പ്രേമദാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെപ്റ്റംബര്‍ രണ്ട് ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാരുടെ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണമെന്നും റേഷ്യോ പ്രമോഷന്‍ നടപ്പാക്കണമെന്നും ആര്‍.എ.ഐ.സി സംവിധാനം പുന$സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജോയന്‍റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ. സുരേഷ്കുമാര്‍, ജില്ലാ സെക്രട്ടറി ഡി. ബിനില്‍, ജില്ലാ ജോയന്‍റ് സെക്രട്ടറി ടി.എസ്. ജുനൈദ് എന്നിവര്‍ സംസാരിച്ചു. കെ.എല്‍.ഐ.യു ജില്ലാ സെക്രട്ടറി കെ.വി. സാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷൈന്‍ സെബാസ്റ്റ്യന്‍ കണക്കും അവതരിപ്പിച്ചു. ഭാരവാഹികള്‍: എം.കെ. റഷീദ് (പ്രസി.), സാബു കെ.തങ്കപ്പന്‍, ജയ്നമ്മ ജോസഫ് (വൈസ് പ്രസി.), കെ.വി. സാജന്‍ (സെക്ര.), സി.എസ്. ബിയ, യു.എസ്. സജി (ജോ.സെക്ര.), ഷൈന്‍ സെബാസ്റ്റ്യന്‍ (ട്രഷ.), സനിത എസ്.നായര്‍ (വനിതാ കണ്‍.), പി.ആര്‍. അമ്പിളി (വനിത ജോ.കണ്‍.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.