മറയൂര്‍: മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ ഗാര്‍ഹികാവശ്യത്തിനായി വിതരണം ചെയ്യുന്ന സബ്സിഡി പാചകവാതക സിലിണ്ടറുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. ഈ മേഖയിലെ ഹോട്ടലുകളിലും ചെറുതും വലുതുമായ ചായക്കടകളിലും വാഹനങ്ങളിലും ബോര്‍മകളിലും ഗാര്‍ഹിക സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. മറയൂര്‍, മൂന്നാര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്കാണ് മറയൂര്‍ മേഖലയിലെ വിതരണച്ചുമതല. ഈ എജന്‍സികള്‍ സബ്സിഡി ഗ്യാസ് സിലിണ്ടറുകള്‍ അമിത വിലയ്ക്ക് വില്‍ക്കുന്നുണ്ട്. ഇങ്ങനെ വില്‍ക്കുന്ന സിലിണ്ടറുകളാണ് ദുരുപയോഗം ചെയ്യുന്നത്. മറയൂരിലെ ഏജന്‍സിയില്‍ 100 രൂപ അധികം നല്‍കിയാല്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുകള്‍ 24 മണിക്കൂറും ലഭിക്കും. മൂന്നാറിലെ ഏജന്‍സി ഞായറാഴ്ചകളിലാണ് മറയൂരില്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത്. ഈ വിതരണ വാഹനത്തില്‍നിന്ന് അമിതവിലയ്ക്ക് എത്ര സിലിണ്ടര്‍ വേണമെങ്കിലും പരസ്യമായി ലഭിക്കും. ഞായറാഴ്ച ആയതിനാല്‍ അധികൃതരുടെ പരിശോധന ഉണ്ടാകില്ളെന്നതാണ് കാരണം. മറയൂര്‍ മേഖലയില്‍ സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ പരിശോധന നടക്കാത്തതും പൊലീസ് നടപടി ഇല്ലാത്തതുമാണ് സബ്സിഡി ഗ്യാസ് ദുരുപയോഗത്തിന്‍െറ പ്രധാന കാരണങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.