തൊടുപുഴ: ജില്ലാ ഹോമിയോ ആശുപത്രിയിലെ വന്ധ്യതാ നിവാരണ സ്പെഷല്‍ ക്ളിനിക്കിന്‍െറയും ലഹരിവിമുക്ത ചികിത്സാ ക്ളിനിക്കിന്‍െറയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ തീരുമാനം. ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സീതാലയം സ്പെഷല്‍ ക്ളിനിക്കിന്‍െറ വര്‍ക്കിങ് ഗ്രൂപ് യോഗത്തിലാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് മെംബര്‍ ലിസി സാജന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷാജി കുര്യന്‍, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ ടെസി എബ്രഹാം, ജില്ലാ വുമണ്‍സ് കൗണ്‍സില്‍ സെക്രട്ടറി റോസക്കുട്ടി എബ്രഹാം, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ) എം.എന്‍. വിജയാംബിക, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ജെ. അജിതകുമാരി, മെഡിക്കല്‍ ഓഫിസര്‍ ജി.എച്ച്.ഡി വാഴത്തോപ്പ് ഡോ. എം.കെ. അമ്പിളി, സീതാലയം യൂനിറ്റ് കണ്‍വീനര്‍ ഡോ. കെ.എന്‍. ആഷാമോള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.