തൊടുപുഴ: രാസവസ്തുക്കള്‍ ചേര്‍ന്ന മത്സ്യങ്ങള്‍ വിപണിയില്‍ എത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് മത്സ്യം, ഇവ സൂക്ഷിക്കുന്ന ഐസ് എന്നിവയുടെ സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ചു. രാസവസ്തുക്കളിട്ട് സൂക്ഷിച്ച മത്സ്യമാണ് ഇപ്പോഴത്തെുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്നുദിവസമായി പരിശോധന നടത്തുന്നതെന്ന് അസി. ഫുഡ് സേഫ്റ്റി കമീഷണര്‍ ഗംഗാഭായി പറഞ്ഞു. ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായാണ് പരാതി ലഭിച്ചത്. ഇവ മീനില്‍ ചേര്‍ത്താല്‍ എത്രനാള്‍ വരെ വേണമെങ്കിലും കേടുകൂടാതിരിക്കും. ജില്ലയിലേക്ക് ഇത്തരത്തില്‍ വ്യാപകമായി മീന്‍ എത്തിക്കുന്നതായാണ് വിവരം. അടിമാലിയില്‍ കഴിഞ്ഞയാഴ്ച രാസവസ്തു ചേര്‍ത്ത മത്സ്യം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവമുണ്ടായി. തൊടുപുഴക്കടുത്ത് ഇളംദേശത്ത് വില്‍പനക്കത്തെിച്ച മത്സ്യം കഴിച്ച യുവാവിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രണ്ട് സംഭവങ്ങളും ഒന്നിടവിട്ട ദിവസങ്ങളിലാണ് നടന്നത്. ഇരുമ്പുപാലത്ത് മുത്തിക്കാട് കുഴിപ്പിള്ളില്‍ കെ.എം. മൈതീന്‍, കുഴിപ്പിള്ളില്‍ അല്‍ഫിയ, ഇരുമ്പുപാലം നെല്ലികുന്നേല്‍ എന്‍.വി. നോബിള്‍, ഇരുമ്പുപാലം വലിയകാട്ടില്‍ വി.എസ്. ബഷീര്‍, ഇരുമ്പുപാലം ഒഴുവത്തടം തകിടിയില്‍ ടി.എസ്. ഷൈന്‍, ഇരുമ്പുപാലം പാറേക്കാട്ടില്‍ പി.പി. ജോബി എന്നിവര്‍ക്കും മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റതായി പരാതി ഉയര്‍ന്നിരുന്നു. ദിവസങ്ങള്‍ പഴക്കമുള്ളതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മത്സ്യം ഇടുക്കി ജില്ലയുടെ പല ഭാഗത്തും വിറ്റഴിക്കുന്നതായി പരാതിയുണ്ട്. ഫോര്‍മാലിന്‍ കലര്‍ന്ന ഐസ് ജില്ലയിലേക്കത്തെുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനക്കെടുത്തത്. ഐസ് നിര്‍മിക്കുമ്പോള്‍ ആ വെള്ളത്തില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുകയാണത്രേ. ഇതര ജില്ലകളില്‍നിന്നാണ് മീന്‍ നേരത്തേ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുവരെ എത്തുന്നുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന മത്സ്യത്തിന്‍െറ ഗുണനിലവാര പരിശോധക്ക് സംവിധാനങ്ങളില്ലാത്തത് അധികൃതരെ കുഴക്കുകയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ചെങ്കിലും ഇവയുടെ പരിശോധനഫലം വരാന്‍ ഏറെ കാലതാമസം നേരിടും. മൊത്തക്കച്ചവടക്കാര്‍ പുതിയ മീനും പഴയ മീനും തമ്മില്‍ കൂട്ടിക്കുഴച്ച് വില്‍ക്കുന്നതിനാല്‍ ഇവയുടെ പഴക്കം കണ്ടത്തൊനും വിഷമമാണ്. രാസപദാര്‍ഥങ്ങള്‍ കലര്‍ന്നതോ പഴകിയതോ ആയ മീന്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അസി. ഭക്ഷ്യസുരക്ഷാ കമീഷണര്‍ പറഞ്ഞു. ഇതോടൊപ്പം ബേക്കറികളിലും മറ്റും രണ്ടുദിവസമായി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഓണം അടുത്തതോടെ പായസക്കിറ്റുകള്‍ വിപണിയില്‍ എത്തുന്നുണ്ട്. ഇവയുടെ ഗുണനിലവാരം പരിശോധിക്കാനായി ജില്ലയുടെ ചില ഭാഗങ്ങളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. പരിശോധനക്കിടെ ഒരു ബേക്കറിയില്‍നിന്ന് കാലപ്പഴക്കം ചെന്ന പൊരിപലഹാരങ്ങള്‍ പിടിച്ചെടുത്തു. കാലാവധി കഴിഞ്ഞിട്ടും ഇവ വില്‍പനക്ക് വെച്ചിരിക്കുകയായിരുന്നു. ഇവരില്‍നിന്ന് 75000 രൂപ പിഴ ഈടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.