കോട്ടയം: റീ സര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ അഞ്ചുവര്‍ഷംകൊണ്ട് പരിഹരിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. സര്‍വേ ഓഫിസ് ടെക്നിക്കല്‍ എംപ്ളോയീസ് യൂനിയന്‍ (എസ്.ഒ.ടി.ഇ.യു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 881 വില്ളേജുകളിലാണ് റീ സര്‍വേ പൂര്‍ത്തിയായത്. ശേഷിക്കുന്ന 783 വില്ളേജുകളിലെ റീ സര്‍വേ നടപടി ഉടന്‍ പൂര്‍ത്തിയാക്കും. ജി.പി.എസ് അടക്കം ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. പൂര്‍ത്തിയായ റീ സര്‍വേ നടപടിയിലെ പിഴവുകള്‍ പരിഹരിക്കും. വടക്കന്‍ ജില്ലകളിലേക്ക് ജീവനക്കാര്‍ക്ക് പോകാന്‍ മടിയാണെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ ജില്ലകളില്‍ ജീവനക്കാര്‍ അധികമാണ്. തിരുവനന്തപുരത്ത് 160പേര്‍ കൂടുതലുണ്ട്. മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമാകും സ്ഥലംമാറ്റമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ് സിജു പി.തോമസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍, അസി. സെക്രട്ടറി അഡ്വ.വി.കെ. സന്തോഷ് കുമാര്‍, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി. ബിനു, കെ.ആര്‍.ഡി.എസ്.എ ജനറല്‍ സെക്രട്ടറി എ. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.