കുമളി ടൗണിലും പരിസരത്തും വാനരശല്യം രൂക്ഷം

കുമളി: കുമളി ടൗണിലും പരിസരത്തും വനമേഖലയില്‍നിന്നത്തെുന്ന കുരങ്ങുകളുടെ ശല്യത്താല്‍ ജനം പൊറുതി മുട്ടുന്നു. വാഴയും തെങ്ങും മാവും പ്ളാവുമെല്ലാം വാനരക്കൂട്ടങ്ങള്‍ നശിപ്പിക്കുകയാണ്. കുരങ്ങുകളുടെ ശല്യം മൂലം വീടുകള്‍ക്ക് മുകളില്‍ പച്ചക്കറി കൃഷി നടത്തിയിരുന്ന മിക്കവരും ഇത് അവസാനിപ്പിച്ചു. വനത്തില്‍നിന്ന് കൂട്ടത്തോടെ എത്തുന്ന കുരങ്ങുകള്‍ വീടുകള്‍ക്കുള്ളില്‍ കയറി പഴങ്ങള്‍, മുട്ട, മറ്റ് ആഹാര സാധനങ്ങള്‍ എന്നിവയും മോഷ്ടിക്കാന്‍ തുടങ്ങിയതോടെ വീടുകളുടെ ഉള്ളിലും സുരക്ഷിതത്വം ഇല്ലാതായി. വനമേഖലയോടു ചേര്‍ന്ന് ജനങ്ങള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന റോസാപ്പൂക്കണ്ടം, താമരക്കണ്ടം, തേക്കടി, സ്പ്രിങ് വാലി, വള്ളക്കടവ് എന്നിവിടങ്ങളിലെല്ലാം വാനരശല്യം രൂക്ഷമാണ്. വനത്തില്‍നിന്ന് തീറ്റതേടി കൂട്ടത്തോടെ എത്തുന്ന കുരങ്ങുകള്‍ കൃഷിയിടങ്ങളില്‍ വ്യാപകനാശനഷ്ടം വിതച്ചശേഷം ദിവസങ്ങളോളം തെങ്ങ് ഉള്‍പ്പെടെ കൃഷിയിടത്തിലെ മരങ്ങളില്‍ ദിവസങ്ങളോളം കഴിഞ്ഞിട്ടാണ് തിരികെ പോകുന്നത്. തെങ്ങുകളില്‍ കയറി മൂപ്പത്തൊത്ത തേങ്ങകള്‍ മുഴുവന്‍ നശിപ്പിക്കുന്നത് വലിയ നഷ്ടമാണ് നാട്ടുകാര്‍ക്ക് വരുത്തുന്നത്. ഏത്തവാഴ ഉള്‍പ്പെടെ മുഴുവന്‍ വാഴകളും നശിപ്പിച്ചതുമൂലം ഏറ്റവുമധികം വില ലഭിക്കുന്ന ഓണക്കാലത്തുപോലും സ്വന്തം ആവശ്യത്തിന് വാഴക്കുലകള്‍ വിപണിയില്‍നിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. കൃഷിയിടങ്ങളില്‍ നട്ടുവളര്‍ത്തുന്ന വീട്ടാവശ്യങ്ങള്‍ക്കുള്ള തക്കാളി, പയര്‍, വഴുതന ഉള്‍പ്പെടെ ഒരു പച്ചക്കറികളും നാട്ടുകാര്‍ക്ക് ലഭിക്കാറില്ല. വനത്തില്‍നിന്ന് സാധാരണ കുരങ്ങുകള്‍ക്കൊപ്പം കരിങ്കുരങ്ങുകളും രാത്രി പന്നികളും കൃഷി നശിപ്പിക്കുന്നുണ്ട്. കൃഷിയിടങ്ങളിലും വീട്ടമ്മമാര്‍ക്കും ഉണ്ടാക്കുന്ന ശല്യങ്ങള്‍ക്ക് പുറമെ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും കുരങ്ങുകളുടെ ശല്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങളും ആഹാരസാധനങ്ങളുമെല്ലാം വാനരക്കൂട്ടം എടുത്തുകൊണ്ടു പോയി നശിപ്പിക്കുന്നു. കുരങ്ങ് ശല്യം സംബന്ധിച്ച് വനപാലകര്‍ക്ക് പരാതി നല്‍കിയാലും ഫലമൊന്നുമില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.