തൊടുപുഴ: പെണ്‍കുട്ടികളെ ശല്യംചെയ്തത് ചോദ്യംചെയ്ത മൂന്ന് യുവാക്കളെ തൊടുപുഴ നഗരത്തില്‍ പച്ചക്കറികട നടത്തുന്ന നാലുപേര്‍ചേര്‍ന്ന് മര്‍ദിച്ച് അവശരാക്കി. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായി. വണ്ണപ്പുറം വടക്കേചിറ വീട്ടില്‍ ഫൈസല്‍ (25), തൊടുപുഴയില്‍ ലോഡ്ജില്‍ താമസിക്കുന്ന കാസര്‍കോട് തെങ്ങുംതോട്ടത്തില്‍ ഷിജോ (28) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ഫാഷന്‍ ടെക്നോളജി പഠിക്കുന്ന വിദ്യാര്‍ഥിനികളെ സമീപത്തെ പച്ചക്കറി കടയിലുള്ളവര്‍ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു. ഇവര്‍ പേടിച്ചിട്ട് പ്രതികരിക്കാറില്ലായിരുന്നു. വൈകീട്ട് ക്ളാസ് കഴിഞ്ഞ് കടക്ക് മുന്നിലൂടെ നടന്നുപോകുന്നവഴി പതിവുപോലെ ശല്യംചെയ്തു. ഈസമയം കൂടെ പഠിക്കുന്ന ആണ്‍കുട്ടികളിലൊരാള്‍ ഇത് ചോദ്യംചെയ്തു. ഈസമയം കടയിലുണ്ടായിരുന്ന പ്രതികള്‍ യുവാവിനെ വലിച്ചിഴച്ച് കടയിലേക്ക് കയറ്റി മര്‍ദിക്കുകയായിരുന്നു. ചവിട്ടിനിലത്തിട്ട ശേഷം കടയിലെ പച്ചക്കറി എടുക്കുന്ന പ്ളാസ്റ്റിക് ബാസ്കറ്റ് ഉപയോഗിച്ച് തലയിലും മുഖത്തും മര്‍ദിച്ചു. സംഭവത്തില്‍ കടയുടമ റിയാസ് ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥികളായ വിഷ്ണു, മിനോ, ടിനു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ എസ്.ഐ ജയകുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.