അടിമാലി: മച്ചിപ്ളാവ് കാര്‍മല്‍ ജ്യോതി സ്പെഷല്‍ സ്കൂളിലെ അന്തേവാസികളായ കുടുംബത്തിന് കൂട്ടുകാരുടെവക സ്നേഹഭവനം. വര്‍ഷങ്ങളായി ഈ സ്കൂളിലെ അന്തേവാസിയാണ് വിധവയായ ത്രേസ്യാമ്മയും മകന്‍ തോമസും. ഇവര്‍ക്ക് സ്വന്തമായി വീട് നിര്‍മിച്ചു നല്‍കുക എന്നത് സ്കൂള്‍ അധികൃതരുടെയും കുട്ടികളുടെയും സ്വപ്നമായിരുന്നു. കാര്‍മല്‍ ജ്യോതി പ്രോവിഡന്‍സിന്‍െറ സാമൂഹിക സേവന വകുപ്പില്‍നിന്നുള്ള മൂന്നര ലക്ഷവും ത്രേസ്യാമ്മയുടെയും തോമസിന്‍െറയും വേതനത്തിന്‍െറ ഒരു ഭാഗവും ഐ.എ.വൈ പദ്ധതിയില്‍നിന്ന് ലഭിച്ച ഒന്നര ലക്ഷം രൂപയും അന്തേവാസികളുടെയും കുട്ടികളുടെയും പ്രയത്നവും ഒത്തുചേര്‍ന്നതോടെ വീട് യാഥാര്‍ഥ്യമായി. മൂന്നു കിടപ്പുമുറി, ഹാള്‍, അടുക്കള, വര്‍ക്ഏരിയ എന്നിവയാണ് വീടിനുള്ളത്. നിര്‍മാണ ജോലികളില്‍ കൂമ്പന്‍പാറ ഫാത്തിമ മാത ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് കേഡറ്റുകളും സഹകരിച്ചു. വീടിന്‍െറ താക്കോല്‍ദാനം ഇടുക്കി രൂപത മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ നിര്‍വഹിച്ചു. മച്ചിപ്ളാവ് സെന്‍റ് ഫ്രാന്‍സിസ് അസീസി പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ എടാട്ടേല്‍, കാര്‍മല്‍ ഗിരി പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആലീസ് മരിയ, വൈസ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ബിനോയി, സിസ്റ്റര്‍ മാരീസ്, സിസ്റ്റര്‍ പുഷ്പലത, സിസ്റ്റര്‍ ടോംസി, കാര്‍മല്‍ ജ്യോതി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി ജോസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.