തൊടുപുഴ: മദ്യവില്‍പനശാലയുടെ ഓടു പൊളിച്ച് കവര്‍ച്ചശമം. തിങ്കളാഴ്ച അര്‍ധരാത്രിയാണ് റോട്ടറി ജങ്ഷനു സമീപത്തെ ബിവറേജസ് ഒൗട്ട്ലെറ്റ് കെട്ടിടത്തിന്‍െറ ഓടുപൊളിച്ച് മോഷണശ്രമം നടന്നത്. ഓടുപൊളിച്ച് പഴയകെട്ടിടത്തിന്‍െറ അകത്തുകടന്ന ശേഷം മച്ച് പൊളിച്ച് മദ്യവില്‍പനശാലക്കുള്ളില്‍ ഇറങ്ങാനായിരുന്നു പദ്ധതിയെന്നും മച്ച് പൊളിക്കുന്നതിനിടെ മുകളിലിരുന്ന ഇഷ്ടിക താഴേക്ക് പതിച്ച് മദ്യക്കുപ്പി പൊട്ടിയതിനാല്‍ കള്ളന്‍ പിന്മാറുകയായിരുന്നുവെന്നുമാണ് പൊലീസ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 10,000 രൂപയുടെ മദ്യക്കുപ്പികളാണ് പൊട്ടിയത്. ആറു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഇവിടെ മൂന്നു തവണ മോഷണം നടന്നിട്ടുണ്ട്. പണവും മദ്യക്കുപ്പികളും ഇവിടെ നിന്ന് മോഷണം പോയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കലക്ഷന്‍ തുകയായ 13 ലക്ഷം രൂപ മദ്യവില്‍പനശാലയുടെ ലോക്കറിനുള്ളിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. ഇത് ലക്ഷ്യംവെച്ചാണോ കവര്‍ച്ചശ്രമം നടത്തിയതെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. മദ്യവില്‍പനശാലകളില്‍ നിന്ന് പണം കൊണ്ടുപോകുന്നത് പ്രത്യേക ഏജന്‍സിയാണ്. ഇവര്‍ പണം എടുക്കാന്‍ വരുന്നതിനു മുമ്പാണ് മോഷണശ്രമം നടന്നത്. രാവിലെ മദ്യശാലയിലത്തെിയ ജീവനക്കാരനാണ് കവര്‍ച്ചശ്രമം കണ്ടത്തെി മറ്റുള്ള ജീവനക്കാരെ അറിയിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് മദ്യവില്‍പനശാല അടച്ചത്. ലക്ഷക്കണക്കിനു രൂപയുടെ മദ്യമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. സ്റ്റോക് പൂര്‍ണമായി പരിശോധിച്ചാല്‍ മാത്രമേ മദ്യക്കുപ്പികള്‍ കവര്‍ന്നിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയുകയുള്ളൂവെന്ന് ജീവനക്കാര്‍ പറഞ്ഞു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.