സാജുവിനായി കൈകോര്‍ത്ത് ബൈസണ്‍വാലി പഞ്ചായത്ത്

രാജാക്കാട്: ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന ബൈസണ്‍വാലി ടീ കമ്പനി സ്വദേശി കാക്കനാട്ട് സാജുവിന്‍െറ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടത്തൊന്‍ നാടൊന്നിച്ചു. രണ്ടുദിവസത്തിനുള്ളില്‍ രണ്ടുലക്ഷം സ്വരൂപിച്ചു. തിങ്കളാഴ്ച സാജുവിനെ ആശുപത്രിയിലത്തെിക്കും. ജീപ്പ് ഡ്രൈവറായിരുന്ന സാജുവിനെ ആശ്രയിച്ചാണ് നിര്‍ധന കുടുംബം ജീവിക്കുന്നത്. സാജുവിന് വൃക്ക നല്‍കുന്നതിന് ഭാര്യയും ഭാര്യാപിതാവും മുന്നോട്ടുവന്നിരുന്നു. ഇതിന് ആവശ്യമായി വന്‍തുക കണ്ടത്തൊനാവാതെ കുടുംബം ആശങ്കയിലായിരുന്നു. ഇതേ തുടര്‍ന്ന് ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരെയും വ്യാപാരികളെയും വിളിച്ചുചേര്‍ത്ത് കമ്മിറ്റി രൂപവത്കരിച്ചാണ് ചികിത്സാചെലവിനുള്ള പണം സ്വരൂപിച്ചത്. ശസ്ത്രക്രിയക്ക് മുന്നോടിയായിട്ടുള്ള പരിശോധനകള്‍ നടത്താന്‍ ആശുപത്രിയിലേക്ക് തിരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മഞ്ജു ജിന്‍സ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ അലോഷി തിരുതാളി, എം.എസ്. രാജു, കെ.എന്‍. രാജു, ബീര്‍പാഷ, ബിനോയി, പ്രതാപന്‍, സന്തോഷ്, സാബു കുന്നേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ പണം കണ്ടത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.