കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാജിവെച്ചു

പീരുമേട്: ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കൊക്കയാര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന്‍െറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്വര്‍ണലത അപ്പുക്കുട്ടന്‍, വൈസ് പ്രസിഡന്‍റ് ലിസമ്മ ടോമി എന്നിവര്‍ രാജിവെച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കിയത്. അഞ്ചാം വാര്‍ഡായ മുളംകുന്നില്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ മാമ്മച്ചന്‍ ലൂക്കോസ് വിജയിച്ചതോടെയാണ് യു.ഡി.എഫിന്‍െറ ഭൂരിപക്ഷം നഷ്ടപ്പെട്ടത്. 13 അംഗ സമിതിയില്‍ എല്‍.ഡി.എഫ് -ഏഴ്, യു.ഡി.എഫ് -ആറ് എന്നിങ്ങനെയാണ് ഇപ്പോള്‍ അംഗസംഖ്യ. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച മാമ്മച്ചന്‍ ലൂക്കോസ് സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമാണ് യു.ഡി.എഫ് ഭരണസമിതി രാജി നല്‍കിയത്. കേരള കോണ്‍ഗ്രസ് എം അംഗമായിരുന്ന ഷാജി ജോസഫ് രാജിവെച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.