വണ്ടിപ്പെരിയാര്‍: പഞ്ചായത്തിലെ മാലിന്യം എടുക്കുന്ന ലോറി ഓടാത്ത ദിവസങ്ങളില്‍ ഡീസല്‍ തുക എഴുതി മാറ്റിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം പൗരസമിതിയുടെ പേരില്‍ ടൗണില്‍ നിരവധി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ്, പശുമല കവല, മഞ്ചുമല, പെരിയാര്‍ ടൗണ്‍, ജില്ലാ ബാങ്കിന് സമീപം എന്നിവിടങ്ങളിലാണ് പോസ്റ്റുകള്‍ പതിച്ചത്. ഗ്രാമ പഞ്ചായത്ത് ഡ്രൈവറുടെ ഡീസല്‍ മോഷണം അന്വേഷിക്കുക, ഡീസല്‍ മോഷണത്തിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുക, ഡീസല്‍ മോഷണം നടത്തിയ ഡ്രൈവറെ സംരക്ഷിക്കുന്നവരെ ഒറ്റപ്പെടുക, വാഹനങ്ങളില്‍ ഇന്ധനം നിറക്കുന്നതും വര്‍ക്ഷോപ്പുകളില്‍ നടത്തുന്ന അഴിമതികളും ക്രമക്കേടുകളും അന്വേഷണം നടത്തുക എന്നിവ പോസ്റ്ററുകളില്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് സംഭവം. അഞ്ചുദിവസം മാലിന്യലോറി ഓടാതെ വര്‍ക്ഷോപ്പില്‍ കിടന്നിട്ടും ഡീസല്‍ ഇനത്തില്‍ 51,000രൂപ ചെലവായെന്ന് കാണിച്ചിരിക്കുന്നത്. ഡീസല്‍ ഇനത്തില്‍ 40,000 മുതല്‍ 50,000രൂപ വരെയാണ് ചെലവാക്കുന്നത്. സംഭവം വിവാദമായതിനത്തെുടര്‍ന്ന് മൂന്ന് അംഗ സംഘത്തെ അന്വേഷണം നടത്താന്‍ പഞ്ചായത്ത് കമ്മിറ്റി ചുമതലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.