എന്‍.സി.സി ബറ്റാലിയന്‍ നെടുങ്കണ്ടത്ത് യാഥാര്‍ഥ്യമാകും

നെടുങ്കണ്ടം: കമാന്‍ഡിങ് ഓഫിസറും എട്ടോളം സിവിലിയന്‍ ഓഫിസര്‍മാരും ചാര്‍ജെടുത്തതോടെ എന്‍.സി.സി ബറ്റാലിയന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് നെടുങ്കണ്ടത്ത് തുടക്കമായി. 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സംസ്ഥാനത്തെ ഏറ്റവും വലിയ എന്‍.സി.സി ബറ്റാലിയനാണ് യാഥാര്‍ഥ്യമാകുന്നത്. 33കേരള ബറ്റാലിയന്‍ നെടുങ്കണ്ടം എന്ന പേരിലാണ് പുതിയ ബറ്റാലിയന്‍ അറിയപ്പെടുക. കോട്ടയം ഗ്രൂപ്പിന് കീഴിലെ എട്ടാമത് ബറ്റാലിയനാണ് നെടുങ്കണ്ടത്ത് ആരംഭിക്കുന്നത്. ലഫ്റ്റനന്‍റ് കേണല്‍ പദവിയിലെ കമാന്‍ഡിങ് ഓഫിസര്‍, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍െറ 15 വിദഗ്ധ പരിശീലകര്‍, 26 സായുധ സേനാംഗങ്ങള്‍, സംസ്ഥാന സര്‍ക്കാറിന്‍െറ 22 സിവില്‍ സ്റ്റാഫ് എന്നിവര്‍ അടങ്ങിയതാണ് ബറ്റാലിയന്‍. ഈവര്‍ഷം കുട്ടികള്‍ക്ക് ആവശ്യമായ പരിശീലന പരിപാടികള്‍ ആരംഭിക്കുമെന്ന് കമാന്‍ഡിങ് ഓഫിസര്‍ വൃന്ദാവന്‍ ലാല്‍ പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്‍െറയും സംസ്ഥാന സര്‍ക്കാറിന്‍െറയും കൂടുതല്‍ ജീവനക്കാര്‍ സെപ്റ്റംബറില്‍ എത്തും. ഏകദേശം 2400 കുട്ടികള്‍ക്ക് ബറ്റാലിയന്‍െറ പ്രയോജനം ലഭിക്കും. നിലവില്‍ കോട്ടയം, മൂവാറ്റുപുഴ ബറ്റാലിയനുകളുടെ കീഴില്‍ ജില്ലയില്‍നിന്ന് 1400ഓളം കേഡറ്റുകളാണുള്ളത്. ഇവരെ നെടുങ്കണ്ടം ബറ്റാലിയന്‍െറ കീഴിലേക്ക് മാറ്റുന്നതോടെ പുതിയ യൂനിറ്റുകള്‍ സ്കൂള്‍-കോളജ് തലങ്ങളില്‍ ആരംഭിക്കും. വര്‍ഷങ്ങളായി എന്‍.സി.സി യൂനിറ്റിനുവേണ്ടി ജില്ലയില്‍നിന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവയുടെ മുന്‍ഗണനാക്രമം അനുസരിച്ച് യൂനിറ്റുകള്‍ക്ക് അനുമതി നല്‍കുമെന്ന് വൃന്ദാവന്‍ ലാല്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എന്‍.സി.സി പരിശീലന കേന്ദമാണ് നെടുങ്കണ്ടത്ത് പ്രഖ്യാപിച്ചെങ്കിലും വിവാദങ്ങളെ തുടര്‍ന്ന് പ്രവര്‍ത്തനം തുടങ്ങാനായില്ല. കേഡറ്റുകള്‍ക്ക് ട്രക്കിങ് അടക്കമുള്ള വിവിധ പരിശീലനപരിപാടികള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കേരളം, തമിഴ്നാട് അതിര്‍ത്തിയിലെ മലനിരകള്‍ വിലയിരുത്തിയ പ്രതിരോധ മന്ത്രാലയം നെടുങ്കണ്ടത്ത് സ്ഥലം കണ്ടത്തെി. മാസത്തില്‍ രണ്ടുതവണയായി 2000 കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കാനായിരുന്നു പദ്ധതി. ഇതിന്‍െറ ആദ്യഘട്ടമെന്ന നിലയില്‍ 200 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളും മിലിട്ടറി ആശുപത്രി, കാന്‍റീന്‍ എന്നിവ നിര്‍മിക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, കണ്ടത്തെിയ സ്ഥലം കൃഷി ആവശ്യത്തിനായി പട്ടയം അനുവദിച്ച ഭൂമിയാണെന്നും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ളെന്നും അസി. ലാന്‍ഡ് റവന്യൂ കമീഷണര്‍ വിലയിരുത്തി. ഇതോടെ പദ്ധതി നടത്തിപ്പ് അവതാളത്തിലായി. പിന്നീട് എന്‍.സി.സി. ബറ്റാലിയന്‍ എന്ന പേരില്‍ ക്യാമ്പ് അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.