മോഷണപരമ്പര: പൊലീസിനെതിരെ രൂക്ഷവിമര്‍ശവുമായി ട്രാക്ക്

തൊടുപുഴ: നഗരത്തില്‍ ആവര്‍ത്തിക്കുന്ന മോഷണങ്ങള്‍ തടയുന്നതിലും പ്രതികളെ പിടികൂടുന്നതിലും പൊലീസ് അലംഭാവം കാണിക്കുന്നതായി റെസിഡന്‍സ് അസോ. ഭാരവാഹികളുടെ യോഗത്തില്‍ (ട്രാക്ക്) രൂക്ഷവിമര്‍ശം ഉയര്‍ന്നു. കള്ളന്മാരെ പിടികൂടാന്‍ പൊലീസിന് കഴിയുന്നില്ളെങ്കില്‍ സ്വയംപ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഇവര്‍ വ്യക്തമാക്കി. നഗരത്തില്‍ തുര്‍ച്ചയായി മോഷണങ്ങള്‍ നടക്കുന്നതിനാലാണ് ട്രാക്ക് റെസി. അസോസിയേഷനുകളുടെ സംയുക്തയോഗം വിളിച്ചത്. പിടികൂടുന്ന പ്രതികളെ പൊലീസ് വിട്ടയക്കുകയാണെന്നും ആരോപണമുയര്‍ന്നു. ഏതാനും മാസം മുമ്പ് വടക്കുംമുറി ഭാഗത്തുനിന്ന് രാത്രി വൈകി സംശയകരമായ നിലയില്‍ കണ്ടത്തെിയ മോഷ്ടാവിനെ അസോ. ഭാരവാഹികള്‍ പിടികൂടി സ്റ്റേഷനില്‍ അറിയിച്ചെങ്കിലും നേരംവെളുക്കുന്നതുവരെ മോഷ്ടാവിനെ നാട്ടുകാര്‍ സൂക്ഷിക്കാനായിരുന്നു നിര്‍ദേശം. ന്യൂമാന്‍ കോളജിന് സമീപത്തെ വീട്ടില്‍നിന്ന് മോട്ടോര്‍ അഴിച്ചെടുത്ത ഇതരസംസ്ഥാനക്കാരനെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പിച്ചിട്ടും നടപടിയുണ്ടായില്ല. മറ്റൊരിടത്ത് മദ്യപസംഘം അതിക്രമം കാട്ടുകയും അസഭ്യം വിളിച്ച സംഭവവും അറിയിച്ചിട്ടും പൊലീസ് എത്തിയത് 31 മിനിറ്റ് കഴിഞ്ഞാണ്. അപ്പോഴേക്കും മദ്യപസംഘം സ്ഥലംവിട്ടു. വീട്ടുപരിസരത്തുനിന്ന് ലഭിക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ വിലസുന്നത്. ആയതിനാല്‍ വീടിന്‍െറ പുറത്ത് ആയുധങ്ങള്‍ സൂക്ഷിക്കേണ്ടെന്നും പിന്‍വാതില്‍ ബലവത്താക്കാനും അംഗങ്ങളോട് ട്രാക്ക് നിര്‍ദേശിച്ചു. വാതിലുകളില്‍ ബാര്‍ ലോക്കും പീപ്പ് ഹോളും സ്ഥാപിക്കുക, പുറത്ത് എല്‍.ഇ.ഡി ബള്‍ബുകള്‍, നിരീക്ഷണ കാമറ എന്നിവ സ്ഥാപിക്കുക, വീട് പൂട്ടിപ്പോകുമ്പോള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക എന്നീ നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു. റെസി. അസോസിയേഷനും പൊലീസും ചേര്‍ന്ന് രാത്രി പട്രോളിങ് ശക്തമാക്കും. യോഗത്തില്‍ പ്രസിഡന്‍റ് എം.സി. മാത്യു, സെക്രട്ടറി സണ്ണി തെക്കേക്കര, വൈസ് പ്രസിഡന്‍ര് രവീന്ദ്രനാഥ്, മുണ്ടമറ്റം രാധാകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.