മെഡിക്കല്‍ കോളജിനെക്കുറിച്ച് അസത്യ പ്രചാരണം –എല്‍.ഡി.എഫ്

ചെറുതോണി: അസത്യപ്രചാരണത്തിനും അനാവശ്യസമരങ്ങള്‍ക്കും ചിലര്‍ താല്‍പര്യപൂര്‍വം ഇടുക്കി മെഡിക്കല്‍ കോളജിനെ വിഷയമാക്കുകയാണെന്ന് എല്‍.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മെഡിക്കല്‍ കോളജ് നഷ്ടപ്പെടുത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന കള്ളപ്രചാരണം നടത്തി രാഷ്ട്രീയലാഭം നേടാന്‍ കഴിയുമോയെന്ന പരീക്ഷണമാണ് ചിലര്‍ നടത്തുന്നത്. 10 വര്‍ഷത്തിലധികം തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ ഇടുക്കി എം.എല്‍.എ തലസ്ഥാനത്തിരുന്ന് പ്രസ്താവനകള്‍ നടത്തുകയാണ്. എല്‍.പി സ്കൂള്‍മാതൃകയില്‍ ആറ് ഷെഡുകളാണ് തീര്‍ത്തിട്ടുള്ളത്. ഇതിന് ഏകദേശം അഞ്ചേക്കര്‍ സ്ഥലം നഷ്ടപ്പെടുത്തി. കുരുടന്‍ ആനയെ കണ്ടതുപോലെയാണ് മെഡിക്കല്‍ കോളജിനെ അവരവരുടെ യുക്തിക്ക് വ്യാഖ്യാനിക്കുന്നത്. ഈ മാസം 13ന് അക്കാദമിക്ബ്ളോക്കിന്‍െറ നിര്‍മാണംആരംഭിക്കും. സെപ്റ്റംബറില്‍ ആശുപത്രി കെട്ടിടത്തിന്‍െറയും നിര്‍മാണം ആരംഭിക്കും. ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്ന മുഴുവന്‍ സൗകര്യങ്ങളും ഒരുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ എല്‍.ഡി.എഫ് നേതാക്കളായ സി.വി. വര്‍ഗീസ്, എം.കെ. പ്രിയന്‍, റോമിയോ സെബാസ്റ്റ്യന്‍, അനില്‍ കൂവപ്ളാക്കല്‍, സണ്ണി ഇല്ലിക്കല്‍, സിനോജ് വള്ളാടി, സി.എം. അസീസ്, പി.കെ. ജയന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.