തോട്ടംമേഖലയില്‍ ചാരായം ഒഴുകുന്നു; കണ്ടിട്ടും കാണാതെ അധികൃതര്‍

മൂന്നാര്‍: തോട്ടം മേഖലയിലെ എസ്റ്റേറ്റുകളില്‍ വ്യാജചാരായ നിര്‍മാണവും വില്‍പനയും കൊഴുക്കുന്നു. നടപടിയെടുക്കേണ്ട അധികൃതര്‍ നിസ്സംഗത തുടരുകയാണ്. ചില എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് ചാരായ നിര്‍മാണവും വില്‍പനയും വ്യാപകമാണ്. എല്ലപ്പെട്ടി കേന്ദ്രമാക്കി വ്യാജചാരായ നിര്‍മാണവും വില്‍പനയും പൊടിപൊടിക്കുന്നത്. ചാരായ നിര്‍മാണത്തിനെതിരെ പലതവണ പ്രദേശവാസികള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും പൊലീസിന്‍െറയും എക്സൈസിന്‍െറയും പരിശോധനകള്‍ പലപ്പോഴും പ്രഹസനമാകുന്നു.ഇത് പ്രദേശവാസികളില്‍ അമര്‍ഷമുളവാക്കുന്നുണ്ട്. എസ്റ്റേറ്റ് മേഖലകളില്‍ ചാരായവ്യാപനത്തിലൂടെ തകര്‍ന്ന കുടുംബങ്ങള്‍ ഏറെയാണ്. ആദിവാസിമേഖലയായ സാന്‍ഡോസ് കുടിയിലും വ്യാജചാരായം പിടിമുറുക്കി. മാസങ്ങള്‍ക്കുമുമ്പ് ആദിവാസികള്‍ സംഘടിച്ച് മൂന്നാര്‍ സ്റ്റേഷനിലത്തെി പരാതി സമര്‍പ്പിച്ചിട്ടും നടപടിയുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.