തൊടുപുഴ: ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ വിജിലന്‍സ് വിഭാഗം മിന്നല്‍ പരിശോധന. ഇടുക്കി കലക്ടറേറ്റ്, തൊടുപുഴ, പീരുമേട്, ഇടുക്കി താലൂക്ക് ഓഫിസുകള്‍, സബ് രജിസ്ട്രാര്‍ ഓഫിസുകള്‍, തൊടുപുഴ, കട്ടപ്പന മുനിസിപ്പല്‍ ഓഫിസുകള്‍ എന്നിവ ഉള്‍പ്പെടെ 45 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ നീണ്ട പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടത്തെിയില്ല. ജനങ്ങള്‍ കൂടുതലായും സേവനങ്ങള്‍ക്കുവേണ്ടി സമീപിക്കുന്ന ഓഫിസുകളിലായിരുന്നു പരിശോധന. ഓഫിസുകളിലത്തെിയ വിജിലന്‍സ് സംഘം വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയ ജനങ്ങളില്‍നിന്ന് പരാതി സ്വീകരിച്ചു. ഉദ്യോഗസ്ഥരുടെ നടപടിയില്‍ തൃപ്തരല്ളെന്നും മെച്ചപ്പെട്ട സേവനം ലഭ്യമാകുന്നില്ളെന്നും പലരും പരാതിപ്പെട്ടു. അഞ്ച് അംഗങ്ങള്‍ വീതമുള്ള സംഘമായിട്ടായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധനയടക്കം കൂടുതല്‍ നടപടിയുണ്ടാകുമെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി അറിയിച്ചു. പൊലീസ് ഇന്‍സ്പെക്ടര്‍മാരായ ജില്‍സണ്‍ മാത്യു, പയസ് ജോര്‍ജ്, ടിപ്സണ്‍ തോമസ് മേക്കാടന്‍, അനില്‍ ജോര്‍ജ് എന്നിവരും ഇടുക്കി, കുമളി, മൂന്നാര്‍, കട്ടപ്പന എന്നിവിടങ്ങളില്‍ നടന്ന പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. അഴിമതി നടക്കുന്ന ഇടങ്ങളില്‍ ജാഗ്രതാപൂര്‍വം വിജിലന്‍സിന്‍െറ സത്വര ഇടപെടല്‍ സാധ്യമാക്കണമെന്ന വിജിലന്‍സ് മേധാവി ഡോ. ജേക്കബ് തോമസിന്‍െറ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയതെന്ന് ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പി ജോണ്‍സണ്‍ ജോസഫ് പറഞ്ഞു. വിജിലന്‍സിന്‍െറ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി പരിശോധനകള്‍ കര്‍ശനമാക്കണമെന്നാണ് വിജിലന്‍സ് മേധാവിയുടെ നിര്‍ദേശം. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസിലും അഴിമതിയുടെ പ്രതിച്ഛായ ഉള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ വിജിലന്‍സിന്‍െറ ജാഗ്രത ഉണ്ടാകുന്നത് അഴിമതി നിര്‍മാര്‍ജനത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ഇത്തരം പരിശോധനകളിലൂടെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് ആളുകളുടെ പ്രശ്നങ്ങളും സര്‍ക്കാര്‍ ഓഫിസുകളിലെ ക്രമക്കേടുകളും അഴിമതിയും കണ്ടത്തെി കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാക്കാനും അഴിമതിക്കാരുടെ മനോഭാവത്തില്‍ കാതലായ മാറ്റം വരുത്താനും ഉദ്ദേശിക്കുന്നതായി വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.