പ്രഷറിനും ഷുഗറിനും എന്ത് പൊലീസ്?

തൊടുപുഴ: നാടിന്‍െറ ക്രമസമാധാനം പരിപാലിക്കുന്നവര്‍ക്ക് സ്വന്തം ആരോഗ്യത്തിന്‍െറ ക്രമം പാലിക്കാനാവില്ളെന്നുവന്നാലോ? സംശയമില്ല പ്രഷറും ഷുഗറും കൊളസ്ട്രോളുമൊന്നും അവരെയും വെറുതെവിടില്ല. പ്രഷറിനും ഷുഗറിനും കൊളസ്ട്രോളിനുമൊന്നും കാക്കിയോടും തെല്ലും കനിവില്ളെന്നാണ് തൊടുപുഴയിലെ പൊലീസുകാര്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. തൊടുപുഴ ജനമൈത്രി പൊലീസും ജില്ലാ ആശുപത്രിയും ചേര്‍ന്ന് പൊലീസുകാരുടെ ശാരീരികക്ഷമത പരിശോധനയില്‍ ഭൂരിഭാഗംപേര്‍ക്കും പ്രഷറും ഷുഗറും കൊളസ്ട്രോളും ഉള്ളതായി കണ്ടത്തെി. പൊലീസുകാരുടെ ആരോഗ്യം ഉറപ്പാക്കാന്‍ ആവിഷ്കരിച്ച സിസ്റ്റമാറ്റിക് ഹെല്‍ത്ത് അസസ്മെന്‍റ് ഓഫ് പൊലീസ് പേഴ്സണല്‍ (ഷെയ്പ്) പദ്ധതിയുടെ ഭാഗമായിരുന്നു പരിശോധന. തൊടുപുഴയിലെയും പരിസരങ്ങളിലെയും പൊലീസ് ഉദ്യോഗസ്ഥരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. 15 വനിതകള്‍ ഉള്‍പ്പെടെ 108 പൊലീസുകാര്‍ പരിശോധനയില്‍ പങ്കെടുത്തു. ചിലര്‍ക്കൊക്കെ മരുന്നും മറ്റുള്ളവര്‍ക്ക് ചികിത്സയും പരിശോധനസംഘം നിര്‍ദേശിച്ചു. അറുപതോളംപേര്‍ക്ക് അമിതഭാരവും പരിശോധനയില്‍ കണ്ടത്തെി. ഫിറ്റ്നസ് ഇല്ളെന്ന് കണ്ടത്തെിയവര്‍ക്ക് ഇതിന് സാഹചര്യവും സൗകര്യവും ജനമൈത്രി പൊലീസിന്‍െറ നേതൃത്വത്തില്‍ ഒരുക്കും. തൊടുപുഴ സി.ഐ എന്‍.ജി. ശ്രീമോന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാമെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമാദേവി, ഡോ. ചിപ്പി കാതറിന്‍ എബ്രഹാം എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.