പാചകവാതകവും പെട്രോളും: കരിഞ്ചന്തയില്‍ ആവശ്യംപോലെ

അടിമാലി: ഹൈറേഞ്ചില്‍ പാചകവാതകത്തിന്‍െറയും പെട്രോളിന്‍െറയും കരിഞ്ചന്ത വില്‍പന വ്യാപകം. പെട്രോള്‍ പമ്പ് ഉടമകളും പാചകവാതക ഏജന്‍സികളും അനധികൃത വ്യാപാരത്തിന് ഒത്താശ ചെയ്യുന്നതിനാല്‍ പാചകവാതകം കരിഞ്ചന്തയില്‍ മാത്രമേ ലഭിക്കൂ എന്ന അവസ്ഥയാണ്. വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുഞ്ചിത്തണ്ണി, വെള്ളത്തൂവല്‍, കല്ലാര്‍കുട്ടി, ആനച്ചാല്‍, രണ്ടാംമൈല്‍, തോട്ടാപ്പുര, ശല്യാംപാറ, കൊന്നത്തടി, മുനിയറ, അടിമാലി സ്റ്റേഷന്‍ പരിധിയില്‍ ഇരുമ്പുപാലം, പത്താംമൈല്‍, അടിമാലി ടൗണ്‍, മൂന്നാര്‍ സ്റ്റേഷന്‍ പരിധിയില്‍ മാങ്കുളം, മാട്ടുപ്പെട്ടി, മറയൂര്‍ സ്റ്റേഷന്‍ പരിധിയില്‍ കോവിലൂര്‍, കാന്തല്ലൂര്‍, വട്ടവട, രാജാക്കാട് സ്റ്റേഷന്‍ പരിധിയില്‍ ബൈസണ്‍വാലി, എല്ലക്കല്‍, മുല്ലക്കാനം, കുത്തുങ്കല്‍, ശാന്തന്‍പാറ സ്റ്റേഷന്‍ പരിതിയില്‍ ചിന്നക്കനാല്‍, പൂപ്പാറ, ശാന്തന്‍പാറ എന്നിവിടങ്ങളിലാണ് നിയമവിരുദ്ധമായി പാചകവാതകവും പെട്രോളിയം ഉല്‍പന്നങ്ങളും വന്‍തോതില്‍ വില്‍ക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് പമ്പില്‍നിന്ന് നിറക്കുന്നതിനെക്കാള്‍ 15 രൂപവരെ കൂട്ടിയാണ് കരിഞ്ചന്തയില്‍ വില്‍പന. പ്രതിദിനം 1000 ലിറ്റര്‍ പെട്രോള്‍വരെ ഇങ്ങനെ വില്‍ക്കുന്നവരുണ്ട്. അടിമാലിയില്‍ ഒരു പാചക വാതക സിലിണ്ടറിന് 517 രൂപയാണ് ഏജന്‍സികള്‍ ഈടാക്കുന്നത്. കരിഞ്ചന്തയിലത്തെുമ്പോള്‍ 850 രൂപയായി മാറും. ദൂരം കൂടുന്നത് അനുസരിച്ച് സിലിണ്ടറിന്‍െറ വില പിന്നെയും ഉയരും. ഇതിനെല്ലാം പൊലീസും സിവില്‍ സപൈ്ളസ് അധികൃതരും കൂട്ടുനില്‍ക്കുന്നുവെന്നാണ് ആക്ഷേപം. പെട്ടിക്കടകള്‍, ബേക്കറി, സ്റ്റേഷനറി, പൊടിമില്ലുകള്‍, ശീതളപാനിയ ശാലകള്‍, മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ നടത്തിപ്പുകാരാണ് പ്രധാനമായും കരിഞ്ചന്തക്ക് പിന്നില്‍. ഏജന്‍സികള്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായി പാചകവാതകം നല്‍കാത്തതിനാല്‍ പലരും കരിഞ്ചന്തയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. വാഹനങ്ങളിലെ ഉപയോഗവും പാചകവാതകത്തിന്‍െറ ഡിമാന്‍ഡ് ഉയര്‍ത്തുന്നു. പെട്രോളിനെക്കാള്‍ വാഹനത്തിന് മൈലേജ് കൂടുമെന്നതും പാചവാതകം ഉപയോഗിക്കാന്‍ കാരണമാണ്. ഉപഭോക്താവിന് കൃത്യമായി നല്‍കുന്നില്ളെങ്കിലും കരിഞ്ചന്തക്കാര്‍ ആവശ്യപ്പെടുന്നത്രയും പാചകവാതകം ഏജന്‍സികള്‍ നല്‍കുന്നുണ്ടത്രേ. ഒന്നിന് 125 രൂപ അധികം നല്‍കിയാണ് ഇക്കൂട്ടര്‍ യഥേഷ്ടം സിലിണ്ടര്‍ സ്വന്തമാക്കുന്നത്. മേഖലയിലെ ഭൂരിഭാഗം ഹോട്ടലുകളിലും ചായക്കടകളിലും റിസോര്‍ട്ടുകളിലും ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകമാണ് ഉപയോഗിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.