കട്ടപ്പന: ക്ഷീര കര്‍ഷകര്‍ക്കു തുണയായി നത്തുകല്ല് ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ അത്യാധുനിക പാല്‍ ശീതീകരണി (മില്‍ക് കൂളര്‍) എത്തി. 2000 ലിറ്റര്‍ ശേഷിയുള്ള കൂളര്‍ എത്തിയതോടെ കര്‍ഷകര്‍ക്കു പാല്‍ മുഴുവന്‍ സംഘത്തില്‍ അളക്കാവുന്ന സ്ഥിതിയായി. മില്‍മയുടെ കലക്ഷന്‍ ടാങ്കര്‍ വരാതിരുന്നാല്‍ പാല്‍ നശിച്ചുപോകുന്ന സ്ഥിതിയായിരുന്നു ഇതുവരെ. ഇങ്ങനെ പാല്‍ കളയേണ്ടിയും വന്നിട്ടുണ്ട്. ആയിരത്തോളം ക്ഷീരകര്‍ഷകരാണ് സംഘത്തിനു കീഴില്‍. ഇതില്‍ 250ഓളം പേര്‍ സംഘത്തില്‍ ദിവസവും പാല്‍ അളക്കുന്നവരാണ്. ഉല്‍പാദനത്തില്‍ ഹൈറേഞ്ചില്‍ മുന്നില്‍ നില്‍ക്കുന്ന സംഘങ്ങളില്‍ ഒന്നായ ഇവിടെ ദിവസവും 2400 ലിറ്ററോളം പാല്‍ അളക്കുന്നു. ഇതില്‍ 700 ലിറ്ററോളം സംഘത്തില്‍നിന്നുതന്നെ വിറ്റുപോകും. ശേഷിക്കുന്ന 1700 ലിറ്ററോളം മില്‍മക്കു നല്‍കും. കഴിഞ്ഞ വേനലില്‍ സംസ്ഥാനത്ത് ഉല്‍പാദനം കുറഞ്ഞപ്പോള്‍പോലും ഇവിടെ ശരാശരി 1800 ലിറ്റര്‍ പാല്‍ ദിവസവും അളന്നിരുന്നു. പ്രതിവര്‍ഷം ഒരു കോടിയിലധികം രൂപ ഈ സംഘത്തിലൂടെ കര്‍ഷകരുടെ പക്കലത്തെുന്നുണ്ട്. മാസം ഒരുലക്ഷം രൂപയുടെ ലാഭം സംഘത്തിനുണ്ട്. ലിറ്ററിന് 30 രൂപ കര്‍ഷകര്‍ക്കു നല്‍കും. 24 വര്‍ഷം മുമ്പ് സംഘം ആരംഭിച്ചതു മുതല്‍ തുടര്‍ച്ചയായി പാല്‍ അളക്കുന്ന 15ലധികം കര്‍ഷകരുണ്ട്. സജി വര്‍ഗീസാണ് പ്രസിഡന്‍റ്. ഒമ്പതംഗ ഭരണസമിതിയില്‍ നാലുപേര്‍ വനിതകളാണ്. വി.ജെ. മാത്യുവാണ് സെക്രട്ടറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.