കുമളി പോസ്റ്റ് ഓഫിസില്‍ ഇനി എ.ടി.എം സൗകര്യവും

കുമളി: രാജ്യത്തെ പോസ്റ്റ് ഓഫിസുകളില്‍ കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്‍െറ ഭാഗമായി കുമളി ടൗണിലെ പോസ്റ്റ് ഓഫിസില്‍ എ.ടി.എം കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ പോസ്റ്റ് ഓഫിസ് വഴിയുള്ള നിക്ഷേപങ്ങളില്‍നിന്ന് പണം പിന്‍വലിക്കാന്‍ മാത്രമാണ് എ.ടി.എമ്മിലൂടെ കഴിയുവെങ്കിലും വൈകാതെ മുഴുവന്‍ ബാങ്കുകളുടെയും എ.ടി.എം സൗകര്യം ലഭ്യമാകുന്ന വിധത്തില്‍ ക്രമീകരിക്കും. ടൗണില്‍ സെന്‍ട്രല്‍ ജങ്ഷനില്‍ പുതിയ എ.ടി.എം പൂര്‍ണസജ്ജമാകുന്നതോടെ സ്റ്റേറ്റ് ബാങ്കിന്‍െറ എ.ടി.എം കൗണ്ടറിനു മുന്നിലെ തിരക്ക് ഒഴിവാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.