പീരുമേട്: ജീവനക്കാര്‍ക്ക് ഡ്യൂട്ടി നല്‍കാന്‍ വേണ്ടി മാത്രം സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റുകള്‍ കോര്‍പറേഷന് വന്‍നഷ്ടം. നെയ്യാറ്റിന്‍കര-കട്ടപ്പന-മൂലമറ്റം, തൊട്ടില്‍പ്പാലം-കുമളി സര്‍വിസുകളാണ് നഷ്ടത്തില്‍ ഓടുന്നത്. ആളില്ലാതെയുള്ള ബസുകളുടെ ഷെഡ്യൂള്‍ പുന$ക്രമീകരിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയാറാകുന്നില്ല. നെയ്യാറ്റിന്‍കരയില്‍നിന്ന് രാത്രി 11.30ന് പുറപ്പെട്ട് പത്തനംതിട്ട, മുണ്ടക്കയം വഴി കട്ടപ്പനയില്‍ എത്തുന്ന ബസ് പൈനാവ് വഴി മൂലമറ്റത്ത് എത്തും. മൂലമറ്റത്തുനിന്ന് കട്ടപ്പന വഴി നെയ്യാറ്റിന്‍കരക്ക് തിരിച്ചുപോകുന്നു. കട്ടപ്പന-മൂലമറ്റം റൂട്ടിലെ 112 കി.മീ. ദൂരം യാത്രക്കാരില്ലാതെ ഓടുകയാണ്. കട്ടപ്പനയില്‍നിന്ന് നെടുങ്കണ്ടത്തേക്ക് സര്‍വിസ് പുന$ക്രമീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. തൊട്ടില്‍പ്പാലം-കുമളി റൂട്ടില്‍ സര്‍വിസ് ആരംഭിച്ച ബസ് വളവ് ഏറെയുള്ള പാതയില്‍ ഓടുന്നതിനാല്‍ യാത്രക്കാര്‍ക്ക് സമയം, പണം എന്നിവയും നഷ്ടമാകുന്നു. കുമളിയില്‍നിന്ന് രാവിലെ തൊട്ടില്‍പ്പാലത്തിന് സര്‍വിസ് നടത്തുന്ന ബസ് കാഞ്ഞിരപ്പള്ളി, പാലാ-കൂത്താട്ടുകുളം, പിറവം, എറണാകുളം വഴി അധികദൂരത്തിലാണ് ഓടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.