വനംവകുപ്പിന്‍െറ മുറിച്ചിട്ട തടികള്‍ നശിക്കുന്നു

രാജാക്കാട്: ലേലംചെയ്യാന്‍ നടപടിയില്ലാത്തതിനെ തുടര്‍ന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന വനംവകുപ്പിന്‍െറ തടികള്‍ നശിക്കുന്നു. അപകടഭീഷണി ഉയര്‍ത്തിയെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ വെട്ടിയിട്ട വന്‍തടികളാണ് ലേലം ചെയ്യാതെ റോഡരികിലും സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിലും കിടന്ന് ചിതലരിച്ച് നശിക്കുന്നത്. കാലവര്‍ഷം ആരംഭിച്ച് കാറ്റും മഴയിലും ശക്തമായതോടെ ഹൈറേഞ്ച് മേഖലയില്‍ മരങ്ങള്‍ കടപുഴകി അപകടങ്ങള്‍ തുടര്‍ക്കഥയായിരുന്നു. ഈ സാഹചര്യത്തില്‍ അപകടക്കെണിയായ മരങ്ങള്‍ മുറിച്ചുനീക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നല്‍കിയ പരാതിയത്തെുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ മരങ്ങള്‍ മുറിച്ചുമാറ്റുകയായിരുന്നു. മുറിച്ചിട്ട ലക്ഷങ്ങള്‍ വിലമതിക്കുന്ന തടികള്‍ ലേലംചെയ്യാന്‍ നടപടി സ്വീകരിക്കാത്തതിനാല്‍ ചെതുക്കുപിടിച്ചും ചിതലരിച്ചും നശിക്കുകയാണ്. ചിലത് നീക്കംചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ് കൃഷിയിടത്തില്‍ കിടക്കുന്നത്. റോഡരികില്‍ വെട്ടിയിട്ട വന്‍മരങ്ങള്‍ നീക്കാത്തതിനാല്‍ പ്രദേശത്ത് ഗതാഗത തടസ്സം രൂക്ഷമാണ്. ഒരുവാഹനത്തിന് കടന്നുപോകാന്‍ കഴിയുന്ന റോഡരികിലാണ് മരങ്ങള്‍ അലക്ഷ്യമായിട്ടിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.