കട്ടപ്പന: കരിങ്കാടുകള്‍ ആവാസകേന്ദ്രമാക്കി ജീവിക്കുന്ന ചെറുമൃഗങ്ങളും ജീവികളും നിലനില്‍പിനായി ജനവാസ മേഖലയിലേക്ക് കടക്കുന്നു. ഇത് പല ജീവികളുടെയും പക്ഷികളുടെയും വംശനാശത്തിന് ഇടയാക്കുന്നു. ഏലത്തോട്ടങ്ങളോടനുബന്ധിച്ചുള്ള കരിങ്കാടുകള്‍ വ്യാപകമായി വെട്ടിനശിപ്പിക്കുകയും മരങ്ങള്‍ വെട്ടുകയും ചെയ്ത സാഹചര്യത്തിലാണ് ഇത് ആവാസകേന്ദ്രമാക്കി ജീവിക്കുന്ന ചെറുമൃഗങ്ങള്‍ അടക്കമുള്ള ജീവികള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് കടക്കുന്നത്. ജനവാസ മേഖലയില്‍ എത്തിപ്പെടുന്ന ജീവികള്‍ ആളുകളുടെ അക്രമണത്തിനിരയായും ഭക്ഷണവും വെള്ളവും കിട്ടാതെ ചത്തുപോകുന്നു. ഇത് ഒട്ടെറെ ചെറുമൃഗങ്ങളുടെയും ജീവികളുടെയും പക്ഷികളുടെയും വംശനാശത്തിന് ഇടയാക്കുന്നു. കുരങ്ങ്, മരപ്പട്ടി, മലയണ്ണാന്‍, കാട്ടുപന്നി, കേഴമാന്‍, കാട്ടുമുയല്‍, മുള്ളന്‍ പന്നി, പാറയാന്‍, കീരി തുടങ്ങിയ ഒട്ടേറേ ജീവികളാണ് കരിംകാടുകള്‍ ആവാസകേന്ദ്രമാക്കി ജീവിക്കുന്നത്. ഇത്തരം കാടുകളിലെ മരങ്ങളില്‍ കൂടുകൂട്ടുന്ന കാട്ടുകോഴി, കോഴി വേഴാമ്പല്‍, മൈന, മാടത്ത, തത്ത, മഞ്ഞക്കിളി, ഓലഞ്ഞാലി തുടങ്ങി നൂറിലധികം പക്ഷികളുടെ ജീവനും നിലനില്‍പ്പിനും ഭീഷണിയാണ്. ഏലത്തോട്ടങ്ങളോടനുബന്ധിച്ച് ധാരാളം കരിങ്കാടുകള്‍ ഉണ്ട്. ഏലച്ചെടികള്‍ ഇല്ലാത്തതും മരങ്ങളും അടിക്കാടും നീരുറവകളും ഉള്ളതുമായ സ്ഥലമാണ് കരിംകാട് ഏറെയുള്ളത്. 1000 ഏക്കര്‍ എലത്തോട്ടത്തിന്‍െറ 10 മുതല്‍ 30ശതമാനം വരെ കരിംകാടുകളാണ്. പാറക്കെട്ടുകളും നീര്‍ച്ചോലകളും ഉള്‍പ്പെടുന്ന പ്രദേശത്ത് കൃഷിചെയ്യാറില്ല. ഏലത്തോട്ടങ്ങളുടെ നിലനില്‍പിന് കരിങ്കാടുകള്‍ അത്യാവശ്യമാണ്. കാട്ടുമൃഗങ്ങള്‍ കൃഷിവ്യാപകമായി നശിപ്പിക്കുന്നതോടെ ശല്യം ഒഴിവാക്കാന്‍ മരങ്ങള്‍ വെട്ടിക്കളഞ്ഞ് കാടുതെളിച്ചതാണ് ജീവികള്‍ക്ക് വിനയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.