വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്നു: ബാലാവകാശ കമീഷനു മുന്നില്‍ പരാതി പ്രളയം

തൊടുപുഴ: ജില്ലയില്‍ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ ബാലാവകാശ കമീഷനു മുന്നില്‍. അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ വിദ്യാഭ്യാസം ക്ളേശകരമാകുന്ന സ്കൂളുകളെ സംബന്ധിച്ച പരാതികളാണ് കൂടുതലായും കമീഷനു മുന്നിലത്തെിയത്. അറക്കുളം പഞ്ചായത്തില്‍ പതിപ്പള്ളിയില്‍ അപ്രോച്ച് റോഡില്ലാത്തതിനാല്‍ സ്കൂളിലത്തൊന്‍ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയെ സംബന്ധിച്ച പരാതിയും കമീഷന്‍ പരിശോധിച്ചു. ഗോത്രസാരഥി പദ്ധതി ഉള്‍പ്പെടെ ആരംഭിച്ച് പ്രശ്ന പരിഹാരം തേടാനും തീരുമാനിച്ചു. ദേവികുളത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ അടിസ്ഥാനസൗകര്യങ്ങളുടെ കുറവില്‍ കുട്ടികളുടെ ദുരിതങ്ങള്‍ക്ക് അടിയന്തര പരിഹാരം കണ്ടത്തൊനും ധാരണയായി. ഇവിടെ സ്കൂളിനു ചുറ്റുമതിലില്ലാത്തതിനാല്‍ മാലിന്യം തള്ളലും കൈയേറ്റവും പതിവാണ്. സ്കൂളിന്‍െറ പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യവും മെച്ചപ്പെടുത്താന്‍ എസ്റ്റിമേറ്റ് തയാറാക്കാന്‍ ബന്ധപ്പെട്ട സ്കൂള്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. മാതാപിതാക്കള്‍ രണ്ടിടത്തായി കഴിയുന്ന കുട്ടിക്ക് ടി.സി ലഭിക്കാന്‍ തടസ്സം നേരിടുന്നതായി കാണിച്ചു സമര്‍പ്പിച്ച പരാതിയില്‍ കഴിഞ്ഞദിവസം ഇറക്കിയ ഉത്തരവ് പ്രകാരം പരിഹാരം കണ്ടത്തി. അപകടകരമാം വിധം സ്കൂളിനു സമീപത്തെ മരങ്ങള്‍, മരച്ചില്ലകള്‍ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ മൂന്നാറില്‍ സ്കൂള്‍ മുറ്റത്തേക്ക് റിസോര്‍ട്ടുകളില്‍നിന്ന് മാലിന്യം ഒഴുക്കിവിട്ടതും തൊടുപുഴ സര്‍ക്കസ് ക്യാമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത വിദേശപെണ്‍കുട്ടിയെ ജോലി ചെയ്യിപ്പിച്ചതും വണ്ണപ്പുറത്തെ സ്പോര്‍ട്സ് ഹോസ്റ്റല്‍ നടത്തിപ്പുമായി ബന്ധപ്പെട്ടതും ഉള്‍പ്പെടെ ഏഴ് കേസുകളില്‍ ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി വിശദീകരണം തേടി. ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്കു രണ്ടുവരെയായിരുന്നു ഹിയറിങ്. മൂന്നാറില്‍ സ്കൂള്‍ മുറ്റത്തേക്ക് റിസോര്‍ട്ടുകളില്‍നിന്ന് കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ബാലാവകാശ കമീഷന്‍ സ്വമേധയ കേസെടുത്ത് അന്വേഷണത്തിനു നിര്‍ദേശം നല്‍കിയിരുന്നു. മൂന്ന് റിസോര്‍ട്ടുകള്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ കലക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, എ.ഡി.എം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി, സ്കൂള്‍ എച്ച്.എം എന്നിവരോട് കമീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇവരുടെ അന്വേഷണത്തില്‍ മൂന്ന് റിസോര്‍ട്ടുകള്‍ സ്കൂളിലേക്കു മാലിന്യം ഒഴുക്കിയതായി കണ്ടത്തെി. അടിയന്തരമായി പ്രശ്നം പരിഹരിച്ചു ശ്വാശ്വത പരിഹാരം ഉറപ്പാക്കുമെന്ന് കലക്ടര്‍, എ.ഡി.എം എന്നിവര്‍ കമീഷനെ അറിയിച്ചു. സംസ്ഥാന ബാലാവകാശ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, മീന കുരുവിള എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.