അധ്യാപകന്‍െറ ബൈക്കുമായി കറങ്ങിയ വിദ്യാര്‍ഥികള്‍ പിടിയില്‍

കുളമാവ്: അധ്യാപകന്‍െറ ബൈക്കുമായി കറങ്ങിയ വിദ്യാര്‍ഥികള്‍ അര്‍ധരാത്രിയില്‍ പൊലീസ് പിടിയില്‍. കുളമാവ് ജവഹര്‍ നവോദയാ വിദ്യാലയത്തിലെ മൂന്ന് 11ാം ക്ളാസ് വിദ്യാര്‍ഥികളെയാണ് കാഞ്ഞാര്‍ പൊലീസ് പിടികൂടിയത്. സ്കൂളിനോടനുബന്ധിച്ച് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ ഹോസ്റ്റലിന്‍െറ ചുമതലയുള്ള അധ്യാപകന്‍ ബൈക്കുമായാണ് കറങ്ങിയത്. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലൂടെ യാത്ര ചെയ്യവെ മൂലമറ്റത്ത് നൈറ്റ് പട്രോളിങ് നടത്തിയ പൊലീസ് പിടികൂടുകയായിരുന്നു. അര്‍ധരാത്രിയില്‍ അധികൃതരത്തെി വിദ്യാര്‍ഥികളെ സ്കൂളിലേക്ക് കൊണ്ടുപോയി. വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.