മച്ചിപ്ളാവ് സ്കൂളില്‍ അധ്യാപകരില്ല; നാളെ ദേശീയപാത ഉപരോധിക്കും

അടിമാലി: മച്ചിപ്ളാവ് ഗവ. ഹൈസ്കൂളില്‍ അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷാകര്‍ത്താക്കളും നാട്ടുകാരും ബുധനാഴ്ച ദേശീയപാത ഉപരോധിക്കുമെന്ന് പി.ടി.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് കൊച്ചി-മധുര ദേശീയപാതയില്‍ മച്ചിപ്ളാവ് സ്കൂള്‍പടി ജങ്ഷനിലാണ് ഉപരോധം.1961ലാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ അറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം പി.ടി.എ നേതൃത്വത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിച്ച് വിദ്യാലയം പ്രവര്‍ത്തിച്ച് നൂറുശതമാനം വിജയം നേടി. എന്നാല്‍, താല്‍ക്കാലിക അധ്യാപകര്‍ക്ക് ശമ്പളമോ മറ്റ് അനുകൂല്യങ്ങളോ നല്‍കിയില്ല. ഇതോടെ ഈ വര്‍ഷം താല്‍ക്കാലികമായി ജോലി നോക്കാന്‍ ആരുമത്തെിയില്ല. ഇതോടെ വിദ്യാര്‍ഥികളുടെ ഭാവിയും ആശങ്കയിലായി. 22 കുട്ടികളാണ് ഇക്കുറി ഇവിടെ എസ്.എസ്.എല്‍.സിക്ക് പഠിക്കുന്നത്. ഹെഡ്മാസ്റ്റര്‍ ഉള്‍പ്പെടെ ഹൈസ്കൂള്‍ വിഭാഗത്തിലെ എല്ലാ അധ്യാപക തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ പി.ടി.എ ഭാരവാഹികളായ ടി.എസ്. സന്തോഷ്, ഇ.പി. പൗലോസ്, എം.പി.ടി.എ ഭാരവാഹികളായ റെജീന കുര്യാക്കോസ്, ഷൈല ബിനു എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.