തൊടുപുഴ: പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം വൈകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഫോട്ടോ എടുക്കലും തെറ്റുതിരുത്തലുകളും ഏകദേശം പൂര്‍ത്തിയായെങ്കിലും പുതിയ ഉത്തരവുകള്‍ വകുപ്പ് തലത്തില്‍നിന്ന് ലഭിക്കാത്തതാണ് കാര്‍ഡുകളുടെ വിതരണത്തിന് തടസ്സം സൃഷ്ടിക്കുന്നത്. മരിച്ചവരുടെ ഉള്‍പ്പെടെ വ്യാജകാര്‍ഡ് ഉപയോഗിച്ച് പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ ആനുകൂല്യം അനര്‍ഹര്‍ തട്ടിയെടുക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് തലത്തില്‍ കരട് പട്ടിക പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ സ്വീകരിച്ച് ബി.പി.എല്‍ കാര്‍ഡുകള്‍ക്കുള്ള മുന്‍ഗണ നിശ്ചയിച്ച് പുതിയ കാര്‍ഡ് നല്‍കാന്‍ വകുപ്പ് തീരുമാനിച്ചത്. എന്നാല്‍, കരട്പട്ടിക തയാറാക്കുന്നതടക്കമുള്ള ജോലി എങ്ങുമത്തെിയിട്ടില്ളെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയില്‍ അഞ്ചുലക്ഷത്തില്‍പരം പുതിയ കാര്‍ഡുകളാണ് തയാറാക്കി വിതരണം ചെയ്യാനുള്ളത്. എന്നാല്‍, രണ്ടേമുക്കാല്‍ ലക്ഷം കാര്‍ഡുകള്‍ മാത്രമാണ് ഫോട്ടോ എടുക്കലും തെറ്റുതിരുത്തലുകളും നടത്തി ഡേറ്റാ എന്‍ട്രി നടത്തിയത്. പഞ്ചായത്ത്തലത്തില്‍ പ്രസിദ്ധീകരിക്കുന്ന കരട് റേഷന്‍കാര്‍ഡ് പട്ടികയിലെ പിശകുകള്‍ തിരുത്തലും ആക്ഷേപം കേള്‍ക്കുന്നതും റേഷനിങ് ഇന്‍സ്പെക്ടര്‍, വില്ളേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, വില്ളേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ്. ഈ സമിതിക്ക് മുമ്പാകെ ലഭിക്കുന്ന പരാതികളില്‍ സൂക്ഷ്മ പരിശോധന നടത്തിയതിനുശേഷം മാത്രമേ അന്തിമ റേഷന്‍കാര്‍ഡ് പട്ടിക പ്രസിദ്ധപ്പെടുത്തൂ. നിലവിലെ കാര്‍ഡുടമകളായ പുരുഷന്മാരെ ഒഴിവാക്കി കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയെ കാര്‍ഡ് ഉടമയാക്കല്‍, ദേശസാല്‍കൃത ബാങ്കിന്‍െറ അക്കൗണ്ടുമായി ബന്ധപ്പെടുത്തല്‍, ആധാര്‍/എന്‍.പി.ആര്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തല്‍, പ്രയോറിറ്റി/നോണ്‍ പ്രയോറിറ്റി കാറ്റഗറിയിലേക്ക് തരംതിരിക്കല്‍ തുടങ്ങിയ പ്രക്രിയകളാണ് നടന്നത്. എ.പി.എല്‍, ബി.പി.എല്‍ തരംതിരിവുകള്‍ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. 1000 ചതുരശ്ര അടി വീട്, സ്വന്തമായി വാഹനങ്ങള്‍, ഇതര വരുമാന മാര്‍ഗങ്ങള്‍ ഉള്ളവര്‍ക്കും ബി.പി.എല്‍ കാര്‍ഡിന് അര്‍ഹതയില്ല. കാന്‍സര്‍ രോഗികള്‍, കിഡ്നി, കരള്‍ സംബന്ധമായ അസുഖമുള്ളവര്‍, ഡയാലിസിസ് രോഗികള്‍ എന്നിവര്‍ക്ക് ബി.പി.എല്‍ കാര്‍ഡുകള്‍ അനുവദിക്കേണ്ടത് കലക്ടറാണ്. വ്യാജ റേഷന്‍ കാര്‍ഡിലൂടെ മണ്ണെണ്ണയും അന്നപൂര്‍ണ, ബി.പി.എല്‍ പദ്ധതിപ്രകാരം വിതരണം ചെയ്യുന്ന സൗജന്യ അരിയും അര്‍ഹരായ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നില്ളെന്നും സൗജന്യ അരിവാങ്ങുന്ന പകുതിയില്‍ അധികം ആളുകളും അനര്‍ഹരാണെന്നും റേഷന്‍ ഡീലേഴ്സ് അസോ. ആരോപിച്ചു. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാസംതോറും 10 കിലോ അരി സൗജന്യമായി നല്‍കുന്നുണ്ടെങ്കിലും ഇതില്‍ പലരും മരിച്ചുപോയവരാണ്. 18 വര്‍ഷം മുമ്പ് തയാറാക്കിയ ബി.പി.എല്‍ പട്ടികയനുസരിച്ചാണ് ഇപ്പോഴും അരിയും മറ്റു സാധനങ്ങളും വിതരണം ചെയ്യുന്നത്. എന്നാല്‍, കാര്‍ഡ് വിതരണം സംബന്ധിച്ച് അറിയിപ്പുകള്‍ ലഭിച്ചിട്ടില്ളെന്ന് സിവില്‍ സപൈ്ളസ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.