തൊടുപുഴ: പുഴയോരത്തെ ഓടയില്‍ വീണ നിലയില്‍ കണ്ടത്തെിയയാളെ അഗ്നിശമനസേന രക്ഷിച്ചു. മണക്കാട് പാടത്തുമേല്‍ത്തൊട്ടുവീട്ടില്‍ രാധാകൃഷ്ണനാണ് (54) ഫയര്‍ഫോഴ്സ് രക്ഷകരായത്. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. പാപ്പൂട്ടിഹാളിന് പിന്നില്‍ തൊടുപുഴയാറിനോട് ചേര്‍ന്ന 15 അടിയോളം താഴ്ചയുള്ള ഓടയിലാണ് ഇയാള്‍ വീണത്. പുഴയില്‍ ചൂണ്ടയിടുന്നതിനിടെ ഓടയിലേക്ക് കാല്‍തെന്നി വീണതാകാമെന്ന് സംശയം. ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് പി.എ. അലിയാര്‍, ലീഡിങ് ഫയര്‍മാന്‍ സാജന്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ അഗ്നിശമനസേന സ്ഥലത്തത്തെി കയറില്‍ തൂങ്ങി ഓടയിലിറങ്ങി രാധാകൃഷ്ണനെ വലയില്‍ കയറ്റി മുകളില്‍ എത്തിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍മാന്മാരായ അനീഷ്കുമാര്‍, ഷിന്‍േറാ, വിദീഷ്, അബ്ദുല്‍ നാസര്‍, സാജന്‍ ജോസഫ്, സുനില്‍ കെ. കേശവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.