ആടിയുലഞ്ഞ് വൈദ്യുതി തൂണുകള്‍; അപകടം അരികെ

നെടുങ്കണ്ടം: ചിലന്തിവലപോലെ നാലുദിക്കിലേക്കും കടന്നുപോകുന്ന വൈദ്യുതി ലൈനിന്‍െറ ബലത്തില്‍ മാത്രം നില്‍ക്കുന്ന വൈദ്യുതി തൂണുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. നെടുങ്കണ്ടം, കൂട്ടാര്‍, തൂക്കുപാലം, മുണ്ടിയെരുമ, പാമ്പാടുംപാറ, ഉടുമ്പന്‍ചോല തുടങ്ങിയ പ്രദേശങ്ങളില്‍ അനവധി പോസ്റ്റുകളാണ് ഏതുനിമിഷവും നിലംപൊത്താറായി നില്‍ക്കുകയാണ്. നെടുങ്കണ്ടം ടൗണിലും ടൗണിനോട് ചേര്‍ന്ന ലിങ്ക് റോഡുകളിലും വൈദ്യുതി തൂണുകള്‍ തുരുമ്പെടുത്ത് നശിച്ചു. മേഖലയില്‍ വൈദ്യുതി എത്തിയകാലത്ത് സ്ഥാപിച്ച പോസ്റ്റുകളാണ് അധികവും. തടി പോസ്റ്റുകളില്‍ മിക്കതും ദ്രവിച്ചതാണ്. ചുവടുഭാഗം തുരുമ്പെടുത്ത് നില്‍ക്കുന്ന നിരവധി ഇരുമ്പ് പോസ്റ്റുകളും ഒടിഞ്ഞുവീഴാറായതും ചരിഞ്ഞതുമായ കോണ്‍ക്രീറ്റ് പോസ്റ്റുകളുമുണ്ട്. തേക്കടി-മൂന്നാര്‍ സംസ്ഥാനപാതയോരത്ത് അപകടഭീഷണി ഉയര്‍ത്തിയാണ് വൈദ്യുതി പോസ്റ്റുകള്‍ നില്‍ക്കുന്നത്. കിഴക്കേകവല സി.എസ്.ഐ പള്ളി ജങ്ഷനിലെ ഇരുമ്പ് പോസ്റ്റ് ചുവട് തുരുമ്പെടുത്ത് ഏതുനിമിഷവും വീഴാവുന്ന സ്ഥിതിയിലാണ്. ഉള്‍പ്രദേശങ്ങളിലെ അപകടകരമായ പോസ്റ്റുകള്‍ സ്റ്റേ കമ്പികള്‍ ഉപയോഗിച്ച് സമീപത്തെ മരത്തില്‍ കെട്ടിനിര്‍ത്തുകയാണ് പതിവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.