തൊടുപുഴ: ജീവനക്കാരുടെ അനാസ്ഥ കാരണം ക്ഷയരോഗ ബാധിതക്ക് അധിക ഡോസ് മരുന്നു നല്‍കിയതായി ആരോപണം. കരിമണ്ണൂര്‍ പുത്തന്‍പുരയില്‍ സിന്ധു വിനോദാണ് കരിമണ്ണൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയത്. 2015 ഡിസംബറില്‍ ചുമ, ശ്വാസതടസ്സം, പനി എന്നിവയെ തുടര്‍ന്ന് കോലഞ്ചേരിയിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ക്ഷയരോഗമാണെന്ന് മനസ്സിലാകുന്നത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം കരിമണ്ണൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ആദ്യഘട്ടത്തില്‍ രണ്ടുമാസത്തേക്ക് മരുന്ന് നല്‍കുകയും അത് കഴിച്ച് രോഗശമനം വരികയും ചെയ്തു. എന്നാല്‍, രണ്ടാംഘട്ടത്തില്‍ തരുന്ന മരുന്ന് എങ്ങനെ കഴിക്കണമെന്ന് കൃത്യമായി പറഞ്ഞുതന്നില്ളെന്ന് സിന്ധു ആരോപിച്ചു. അധികൃതരുടെ അനാസ്ഥ കാരണം ശാരീരികമായും സാമ്പത്തികമായും നിരവധി ബുദ്ധിമുട്ടുകളുണ്ടായി. കൂടുതല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിന്ധു മുഖ്യമന്ത്രിക്കും ഡി.എം.ഒക്കും പരാതി നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ സിന്ധുവിന്‍െറ ഭര്‍ത്താവ് വിനോദും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.