തൊടുപുഴ: പ്രവര്‍ത്തകരില്‍ ആവേശം വിതച്ച് വി.എസ്. അച്യുതാനന്ദന്‍ തൊടുപുഴയില്‍. എല്‍.ഡി.എഫ് സ്വതന്ത്ര്യ സ്ഥാനാര്‍ഥി റോയി വാരികാട്ടിന്‍െറ പ്രചാരണ ഭാഗമായാണ് പ്രതിപക്ഷ നേതാവ് വ്യാഴാഴ്ച രാവിലെ 11.05ന് തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളിലത്തെിയത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ വി.എസിനെ കാണാനായി രാവിലെ മുനിസിപ്പല്‍ മൈതാനത്ത് എത്തിയിരുന്നു. ഒരു മണിക്കൂര്‍ വൈകിയെങ്കിലും കടുത്ത വെയിലിനെ അവഗണിച്ചും പ്രവര്‍ത്തകര്‍ കാത്തുനിന്നു. മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ വി.എസിനെ പ്രവര്‍ത്തകര്‍ വേദിയിലേക്ക് ആനയിച്ചു. വേദിയിലത്തെിയ അദ്ദേഹം ഉടന്‍ തന്നെ മൈക്കിന് മുന്നിലത്തെി. സംസാരിക്കാന്‍ തുടങ്ങുന്നതിനിടെ ഇടക്ക് മൈക്ക് നിലച്ചു. തുടര്‍ന്ന് ‘മൈക്ക് ഇടക്കൊക്കെ തകരാറുണ്ടാക്കുന്നുണ്ട് എങ്കിലും ഞാന്‍ എന്‍െറ കഴിവിനനുസരിച്ച് പറയാം’ എന്നു പറഞ്ഞാണ് തുടങ്ങിയത്. നരേന്ദ്രമോദി സര്‍ക്കാറിന്‍െറ ജനദ്രോഹ നിലപാടുകളെക്കുറിച്ചാണ് ആദ്യം പറഞ്ഞത്. കനയ്യ കുമാറും വിലക്കയറ്റവും ഹെലികോപ്ടര്‍ അഴിമതിയും ഒക്കെ വി.എസിന്‍െറ പ്രസംഗത്തില്‍ വിഷയങ്ങളായി. വെള്ളാപ്പള്ളി നടേശന്‍, ഉമ്മന്‍ ചാണ്ടി, അടൂര്‍ പ്രകാശ്, കെ. ബാബു എന്നിവരെല്ലാം പ്രസംഗത്തില്‍ വിമര്‍ശമേറ്റു വാങ്ങി. കേരളത്തെ സംസ്കരിക്കാന്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥനയോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്. തുടര്‍ന്ന് നെടുങ്കണ്ടം തൂക്കുപാലത്തേക്ക് എം.എം. മണിയുടെ പ്രചാരണത്തിനായി തൊടുപുഴയില്‍നിന്ന് യാത്ര തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.