മറയൂര്‍: ചന്ദന മോഷണം പുറത്തറിയാതിരിക്കാന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയത് ചന്ദ്രബോസിന്‍െറ മാതൃസഹോദരനും ചന്ദന മോഷണത്തിന് നേതൃത്വം നല്‍കിവരുന്നയാളുമായ കൃഷ്ണന്‍െറ നിര്‍ദേശപ്രകാരമാണെന്ന് പ്രതികളായ നാഗരാജ്, മണികണ്ഠന്‍ എന്നിവരുടെ മൊഴി. പ്രതികളെ ചന്ദന മോഷണവുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളില്‍ എത്തിച്ച് തെളിവെടുത്തു. കൊലപാതകത്തിലും ചന്ദന മോഷണ കേസിലും ഉള്‍പ്പെട്ട വിനോദ് കുമാറിനെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കസ്റ്റഡിയില്‍ ലഭിച്ചിട്ടില്ല. നിയമക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമില്‍ കഴിയുന്ന വിനോദ് കുമാറിനെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ കേസുമായി ബന്ധപ്പെട്ട ബാക്കി വിവരങ്ങള്‍ ലഭിക്കൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ബി. അജിത്കുമാര്‍ പറഞ്ഞു. അന്തര്‍ സംസ്ഥാന ചന്ദന മോഷണവുമായി ബന്ധപ്പെട്ട് മോഷണവിവരം പുറത്തറിയാതിരിക്കാന്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ മറയൂര്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടിരുന്നതായും മൊഴിയുണ്ട്. ചന്ദന മോഷണവുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വനംവകുപ്പ് ചോദ്യംചെയ്തപ്പോഴാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.