രാജാക്കാട്: വേനല്‍ ചൂടിന്‍െറ കാഠിന്യത്തില്‍ വരള്‍ച്ച രൂക്ഷമായതോടെ ഹൈറേഞ്ച് മേഖലയില്‍ റബര്‍ ഉല്‍പാദനവും നിലച്ചു. അനുദിനം ചൂട് വര്‍ധിക്കുന്നതിനാല്‍ റബര്‍ വെട്ടിയാല്‍ മരങ്ങള്‍ ഉണങ്ങാന്‍ സാധ്യതയുള്ളതിനാലാണ് നിലവില്‍ വില ഉയര്‍ന്നിട്ടും കര്‍ഷകര്‍ റബര്‍ വെട്ട് നിര്‍ത്തിവെച്ചിരിക്കുന്നത്. ഹൈറേഞ്ച് മേഖലയില്‍ വേണ്ട രീതിയില്‍ മഴ ലഭിച്ചിട്ട് അഞ്ചു മാസം പിന്നിടുകയാണ്. ഇതോടെ മറ്റ് കാര്‍ഷിക വിളകള്‍ക്ക് ഒപ്പംതന്നെ റബറിനും കടുത്ത പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്. 80 രൂപയില്‍ താഴെയായി വിലകുത്തനെ ഇടിഞ്ഞുനിന്ന റബറിന് നിലവില്‍ കര്‍ഷകര്‍ക്ക് ചെറിയ പ്രതീക്ഷ നല്‍കി 140 രൂപയോളമായി വില വര്‍ധിച്ചിട്ടുണ്ടെങ്കിലും റബര്‍ മാര്‍ക്ക് ചെയ്ത് ഉല്‍പാദനം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിവലിലുള്ളത്. വേനല്‍ ചൂടിന്‍െറ കാഠിന്യമേറിയതോടെ റബര്‍ മരങ്ങള്‍ മാര്‍ക്ക് ചെയ്താല്‍ ഈ ഭാഗത്ത് ഉണക്കുബാധിച്ച് മരങ്ങള്‍ നശിക്കാന്‍ കാരണമാകും. മാത്രവുമല്ല മഴ ലഭിക്കാത്തതിനാല്‍ പാല്‍ ഉല്‍പാദനത്തിലും വന്‍ കുറവുണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാലങ്ങളായി ഏറ്റവും കൂടുതല്‍ വിലതകര്‍ച്ച നേരിട്ടിരുന്നത് റബറിനായിരുന്നു. അതുകൊണ്ടുതന്നെ പുതിയതായി നട്ടുപരിപാലിച്ച് കൊണ്ടുവന്ന റബര്‍ മരങ്ങള്‍പോലും മാര്‍ക്ക് ചെയ്ത് വെട്ടാതെ കര്‍ഷകര്‍ തോട്ടം ഉപേക്ഷിച്ച അവസ്ഥയിലായിരുന്നു. എന്നാല്‍, നിലവില്‍ റബറിന്‍െറ വിലയില്‍ മാറ്റമുണ്ടായപ്പോഴും ഇത് പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വേനല്‍ കടുത്ത് നില്‍ക്കുന്നതിനാല്‍ റബര്‍ ഉല്‍പാദിപ്പിച്ചാല്‍ സാധരണഗതിയില്‍ ഉള്ളതിന്‍െറ നാലിലൊന്ന് മാത്രമാണ് ലഭിക്കുക. വില ഉയര്‍ന്ന് നില്‍ക്കുന്നുണ്ടെങ്കിലും ഉല്‍പാദനത്തില്‍ കുറവുണ്ടായാല്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ പോലുമുള്ളവ കിട്ടില്ളെന്നാണ് കര്‍ഷകര്‍ പറയുന്നത്. അടുത്ത നാളുകളില്‍ വേനല്‍ കാര്യമായി കിട്ടിയില്ളെങ്കില്‍ ഈ കൃഷിയും കര്‍ഷകന് ഉപേക്ഷിക്കേണ്ടതായി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.