ഭരണത്തുടര്‍ച്ചയില്‍ സംശയമില്ല –പി.ജെ. ജോസഫ്

തൊടുപുഴ: സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നതില്‍ സംശയമില്ളെന്ന് തൊടുപുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ജെ. ജോസഫ് പറഞ്ഞു. ഇടവെട്ടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍െറ സുസ്ഥിര വികസനമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ക്രമസമാധാന പരിപാലനമെന്ന സര്‍ക്കാറിന്‍െറ ഉത്തരവാദിത്തം കാര്യക്ഷമമായും ഫലപ്രദമായും നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. ഗവണ്‍മെന്‍റ്-എയ്ഡഡ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ് വിതരണം ചെയ്യുമെന്നും ബാങ്ക് വായ്പ എടുത്ത് പഠിക്കുന്ന ബി.പി.എല്‍ കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ പലിശയുടെ പകുതി സബ്സിഡിയായി നല്‍കുമെന്നും യു.ഡി.എഫ് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്- ജോസഫ് പറഞ്ഞു. അമീര്‍ വാണിയപ്പുരയില്‍ അധ്യക്ഷത വഹിച്ചു. എ.കെ. സുഭാഷ് കുമാര്‍ സ്വാഗതം പറഞ്ഞു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം സി.പി. മാത്യു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ.എം.എ. ഷുക്കൂര്‍, എം.ജെ. ജേക്കബ്, ജോണ്‍ നെടിയപാല, മുഹമ്മദ് വെട്ടിക്കല്‍, എന്‍.ഐ. ബെന്നി, ടി.വി. പാപ്പു, അഡ്വ. ജോസഫ് ജോണ്‍, അഡ്വ. ജോസി ജേക്കബ്, ജിമ്മി മറ്റത്തിപ്പാറ, ഷാഹുല്‍ പള്ളത്തുപറമ്പില്‍, മൂസ താജുദ്ദീന്‍, പി.പി. അസീസ്, വി.എസ്. അബ്ബാസ്, പി.എസ്. ചന്ദ്രശേഖരപിള്ള, തമ്പി മാനുങ്കല്‍, വി.ഇ. താജുദ്ദീന്‍, ലത്തീഫ് മുഹമ്മദ്, തോമസ് മാത്യു കക്കുഴിയില്‍, എം.പി. അഷ്റഫ്, ജയകൃഷ്ണന്‍ പുതിയേടത്ത്, ബേബി തോമസ് കാവാലം, നൗഷാദ് വഴിക്കല്‍പുരയിടം, മുഹമ്മദ് അന്‍ഷാദ്, സിബി ജോസ്, പത്മാവതി രഘുനാഥ്, സുമതി പ്രഭാകരന്‍, ബീന വിനോദ്, സീന ഇസ്മായില്‍, ഷീജ നൗഷാദ്, ബീവി സലിം, അശ്വതി ആര്‍. നായര്‍, ഏലിക്കുട്ടി അഗസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.