ഇടുക്കി: പീരുമേട്ടില്‍ ഇ.എസ്. ബിജിമോളുടെ പരാജയം ഉറപ്പാക്കുമെന്ന് എസ്.എന്‍.ഡി.പി. അതിനുള്ള പ്രവര്‍ത്തനങ്ങളാല്‍ ഒറ്റക്കെട്ടായി മുന്നേറാന്‍ എസ്.എന്‍.ഡി.പി ഇടുക്കി യൂനിയന്‍ പ്രസിഡന്‍റും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്‍റുമായ പി. രാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പടനായകനെ തളര്‍ത്തി പടയെ ചിന്നഭിന്നമാക്കാന്‍ തെരഞ്ഞെടുപ്പ് കാലയളവില്‍ പരിശ്രമിക്കുന്ന ബിജിമോള്‍ക്കെതിരെ 26ന് എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ പ്രകടനങ്ങളും യോഗവും നടത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കളിച്ചുകുളങ്ങരയിലുള്ള വെള്ളാപ്പള്ളി നടേശന്‍െറ വീട്ടില്‍ കയറി പിന്തുണ വാങ്ങി വിജയിച്ച പ്രത്യേകിച്ച് പീരുമേട് എം.എല്‍.എ ബിജിമോള്‍ പരാജയഭീതിയില്‍ വര്‍ഗീയ കാര്‍ഡിറക്കി വോട്ടുനേടാന്‍ ശ്രമിക്കുകയാണ്. വെള്ളാപ്പള്ളിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന ഈഴവ ഭവനങ്ങളില്‍ എത്തിച്ച് അവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ചിഹ്നം മാത്രം നോക്കി വോട്ടുചെയ്യുന്ന കാലം അതിക്രമിച്ചെന്ന് മനസ്സിലാക്കിയാല്‍ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.