കുമളിയിലെ നവീകരിച്ച പോസ്റ്റ് ഓഫിസ് ഇന്ന് തുറക്കും

കുമളി: മാസങ്ങള്‍ നീണ്ട നവീകരണ ജോലിക്കുശേഷം കുമളി ടൗണിലെ പോസ്റ്റ് ഓഫിസ് തിങ്കളാഴ്ച ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. എ.ടി.എം കൗണ്ടര്‍ ഉള്‍പ്പെടെ വിപുല സൗകര്യങ്ങളോടെയാണ് പോസ്റ്റ് ഓഫിസ് തുറക്കുന്നത്. ടൗണിലെ പോസ്റ്റ് ഓഫിസ് കെട്ടിടം നവീകരിക്കാന്‍ 25- 30 ലക്ഷം രൂപയാണ് ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് കാലമായതിനാലാണ് ഉദ്ഘാടന പരിപാടികളില്ലാതെ പോസ്റ്റ് ഓഫിസ് തുറക്കുന്നത്. തേക്കടി സന്ദര്‍ശിക്കുന്ന വിദേശികള്‍ ഉള്‍പ്പെടെ വിനോദസഞ്ചാരികള്‍ക്ക് ഏറെ ആശ്രയമാകുന്നതാണ് ടൗണിലെ പോസ്റ്റ് ഓഫിസ്. സ്പീഡ് പോസ്റ്റ് ഉള്‍പ്പെടെ പോസ്റ്റ് ഓഫിസുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളും ആധുനിക രീതിയില്‍ നല്‍കാന്‍ പുതിയ സംവിധാനത്തില്‍ കഴിയും. നവീകരണ ജോലിക്കായി പോസ്റ്റ് ഓഫിസിന്‍െറ മുന്‍വശം അടച്ചശേഷം പരിമിതമായ സൗകര്യങ്ങളിലാണ് പോസ്റ്റ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. നവീകരണ ജോലികള്‍ക്ക് ഫണ്ട് ലഭിക്കാന്‍ വൈകിയതോടെ മുടങ്ങിയത് ഏറെ പ്രശ്നം സൃഷ്ടിച്ചിരുന്നു. പിന്നീട് നാട്ടുകാരുടെ പരാതിയെതുടര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് നവീകരണ ജോലി പൂര്‍ത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.