തൊടുപുഴ: നഗരത്തിലെ മാലിന്യ നിക്ഷേപത്തിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി നഗരസഭ. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി ടൗണിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ഓടകളിലും മറ്റ് തുറസ്സായ പൊതുസ്ഥലങ്ങളിലും പ്ളാസ്റ്റിക് മാലിന്യവും ജൈവ മാലിന്യവും തള്ളുന്നത് നിരോധിക്കും. പൊതുസ്ഥലങ്ങളിലും ഓടകളിലും പുഴകളിലും മറ്റും മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 10,000 മുതല്‍ 25,000 രൂപ വരെ പിഴ ഈടാക്കുന്നതാണ്. ഇതിനായി പൊലീസ് സഹകരണത്തോടെ മാലിന്യം തള്ളാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിക്കുന്നതാണ്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭയുടെ ഓരോ വാര്‍ഡിലേക്കും 25,000 രൂപ പ്രത്യേക ഫണ്ടായി നീക്കിവെക്കും. ഈ ഫണ്ട് ഓരോ വാര്‍ഡിലെയും റെസിഡന്‍റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ ഓടകളും തോടുകളും മറ്റ് പൊതു സ്ഥലങ്ങളും ശുചീകരിക്കുന്നതിലേക്കും പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കേണ്ടതാണ്. നഗരത്തില്‍ വാഹനങ്ങള്‍ മൂലം പൊതുജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പൊലീസ് സഹായം തേടും. അനധികൃത പാര്‍ക്കിങ്ങിനും നോ പാര്‍ക്കിങ് ഏരിയയിലൂടെയും പെഡസ്ട്രിയന്‍ മാര്‍ക്കിങ്ങിലൂടെയുള്ള വാഹന സഞ്ചാരത്തിന് പിഴ ഈടാക്കാനും ഈ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും പൊലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരത്തിലെ ഓട്ടോകള്‍ നിര്‍ദേശിച്ചിരിക്കുന്ന സ്ഥലത്ത് മാത്രം പാര്‍ക്കിങ് നടത്തി സര്‍വിസ് നടത്തേണ്ടതാണ്. നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ 80 ശതമാനത്തോളം വഴിവിളക്കുകള്‍ പ്രകാശിപ്പിച്ചിട്ടുണ്ട്. ബാക്കി മെയിന്‍റനന്‍സ് നടത്തി പുന$സ്ഥാപിക്കുന്നതിന് തീരുമാനമായി. ഇതിനായി പ്രത്യേക തുകയും കണ്ടത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.