തൊടുപുഴ: കടുത്ത വേനലില്‍ വോട്ട് തേടിയിറങ്ങുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വെള്ളം കുടിച്ചു മടുക്കുകയാണ്. വേനല്‍ മഴ കനിഞ്ഞില്ളെങ്കില്‍ തെരഞ്ഞെടുപ്പ് ആരവം അവസാനിക്കുന്നതോടെ വലഞ്ഞുപോകുമെന്ന് മുന്നണി വ്യത്യാസമില്ലാതെ ഒന്നടങ്കം പേരും സമ്മതിച്ചു കഴിഞ്ഞു. ചിലയിടങ്ങളില്‍ മഴ പേരിന് പെയ്യുന്നുണ്ടെങ്കിലും ഇത് പകല്‍ ചൂടിന് കുറവ് വരുത്തുന്നില്ല. പ്രചാരണ രംഗത്ത് ഊര്‍ജസ്വലരായി എങ്ങനെ പിടിച്ചു നില്‍ക്കുമെന്ന ചിന്തയിലാണ് ഇവര്‍. ആദ്യമായാണ് മുമ്പെങ്ങുമില്ലാത്ത വിധം ചൂട് ജില്ലയില്‍ അധികരിച്ചിരിക്കുന്നത്. കടുത്ത ചൂടും പൊള്ളുന്ന വെയിലും തന്നെയാണ് പ്രചാരണ രംഗത്തിറങ്ങുന്നവരുടെ മുഖ്യതലവേദന. രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെ പുറത്തിറങ്ങി വോട്ട് തേടുകയെന്നത് സാഹസികമാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ചൂട് കൂടിയതോടെ പ്രചാരണത്തിനിറങ്ങാന്‍ പ്രവര്‍ത്തകരെ ലഭിക്കുന്നില്ളെന്ന പരാതിയും ഉയരുന്നുണ്ട്. ഇതേതുടര്‍ന്ന് പ്രചാരണ പരിപാടിയുള്ള സ്ഥലങ്ങളില്‍ വൈകീട്ട് കുടുംബയോഗങ്ങള്‍ കൂടി വിളിച്ചാണ് അധികൃതര്‍ പ്രശ്ന പരിഹാരം തേടുന്നത്. സംഭാരം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം ഇവയാണ് സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും ഏക ആശ്വാസം. ലിറ്റര്‍ കണക്കിന് കുപ്പിവെള്ളം സ്ഥാനാര്‍ഥിയുടെ വാഹനങ്ങളില്‍ സൂക്ഷിക്കുന്നവരുമുണ്ട്. പല വീടുകളിലും എത്തി പ്രവര്‍ത്തകര്‍ വെള്ളം ചോദിച്ചു വാങ്ങി കുടിക്കുന്ന സാഹചര്യവുമുണ്ട്. ജില്ലയിലെ സ്ഥാനാര്‍ഥികള്‍ കൊടുംചൂടിനെ തരണം ചെയ്യാന്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. പീരുമേട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ഇ.എസ്. ബിജിമോള്‍ അഞ്ചു ലിറ്ററോളം വെള്ളമാണ് ദിനംപ്രതി പ്രചാരണത്തിനിടെ കുടിക്കുന്നത്. ചൂടുവെള്ളം എപ്പോഴും ഒപ്പം കരുതിയിട്ടുണ്ടാകും. യു.ഡി.എഫ് സ്ഥാനാര്‍ഥി സിറിയക് തോമസ് ഭക്ഷണം കുറച്ച് വെള്ളം കൂടുതലായി കുടിച്ചാണ് ചൂടിനെ അതിജീവിക്കുന്നത്. ഉടുമ്പന്‍ചോലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ സേനാപതി വേണുവിന് ചൂടൊന്നും അത്ര പ്രശ്നമല്ല. പട്ടാളക്കാരനായിരുന്നതിനാല്‍ ചൂടിനെ ഒരു പരിധിവരെ കൈകാര്യം ചെയ്യുന്നുണ്ട്. എങ്കിലും വെള്ളം ധാരാളമായി കുടിക്കുന്നുണ്ടെന്നും വേണു പറഞ്ഞു. തൊടുപുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ പി.ജെ. ജോസഫ് തിളപ്പിച്ചാറ്റിയ വെള്ളം എപ്പോഴും വാഹനത്തില്‍ കരുതിയിട്ടുണ്ടാകും. മൂന്ന് ലിറ്ററോളം വെള്ളം ഇദ്ദേഹം ദിവസവും കുടിക്കുന്നുണ്ട്. എല്‍.ഡി.എഫ് സ്വതന്ത്രന്‍ റോയി വാരികാട്ട് നാലു ലിറ്ററോളം വെള്ളം കുടിക്കും. കൂടാതെ സസ്യാഹാരങ്ങളും ചൂടിനെ അതിജീവിക്കാന്‍ കഴിക്കുന്നുണ്ട്. കട്ടന്‍ ചായയാണ് റോഷി അഗസ്റ്റിന്‍ ഉപയോഗിക്കുന്നത്. മറ്റ് സ്ഥാനാര്‍ഥികളുടെ കാര്യവും വ്യത്യസ്തമല്ല. അതത് പ്രദേശങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട്ടില്‍ മുന്‍ വര്‍ഷങ്ങളില്‍ ഭക്ഷണമാണ് തയാറാക്കിയിരുന്നെങ്കില്‍ ഇത്തവണ ഭക്ഷണം കുറച്ച് തണ്ണിമത്തന്‍, വിവിധ തരം ജ്യൂസുകള്‍ ഒക്കെയാണ് സ്ഥാനാര്‍ഥികള്‍ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഏതുവീട്ടിലത്തെിയാലും പാര്‍ട്ടിയൊന്നും നോക്കാതെ കുടിക്കാന്‍ വെള്ളവും സംഭാരവുമൊക്കെ ലഭിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ഥികളും സമ്മതിക്കുന്നു. ബൂത്തിലേക്ക് എത്താന്‍ ഇനിയും ദിവസങ്ങള്‍ ശേഷിക്കേ വേനല്‍ചൂടിന്‍െറ കാഠിന്യം തല്‍ക്കാലം മാറ്റിവെച്ചാണ് പ്രചാരണം. ചൂട് പ്രശ്നമാണല്ളേ എന്ന് ചോദിച്ചാല്‍ തീയില്‍ കുരുത്തതല്ളേ വെയിലത്ത് വാടില്ല എന്ന് പറയുന്നവരും സ്ഥാനാര്‍ഥികള്‍ക്കിടയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.