വഴിയോര കച്ചവടക്കാര്‍ വീണ്ടും നഗരസഭാ സ്റ്റാന്‍ഡില്‍

തൊടുപുഴ: നിയമ യുദ്ധത്തിലൂടെ തൊടുപുഴ നഗരസഭ ഒഴിപ്പിച്ച നഗരസഭാ സ്റ്റാന്‍ഡിലെ വഴിയോര കച്ചവടക്കാര്‍ വീണ്ടും സ്റ്റാന്‍ഡില്‍ താവളമുറപ്പിച്ചു. തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാനെ സമീപിച്ച വ്യാപാരികള്‍ നഗരസഭയുടെ ഒഴിപ്പിക്കലിനെതിരെ രണ്ടു മാസത്തേക്ക് സ്റ്റേ വാങ്ങിയതിനെ തുടര്‍ന്നാണ് സ്റ്റാന്‍ഡില്‍ വീണ്ടും ഇവര്‍ വ്യാപാരം ആരംഭിച്ചത്. തിങ്കളാഴ്ച ആറോളം ഉന്തുവണ്ടി വ്യാപാരികള്‍ സ്റ്റാന്‍ഡിനുള്ളില്‍ കയറി കച്ചവടം നടത്തി. തൊടുപുഴ നഗരസഭാ കൗണ്‍സിലിന്‍െറയും സര്‍വകക്ഷി യോഗ തീരുമാനത്തിന്‍െറയും അടിസ്ഥാനത്തിലാണ് നഗരസഭ കൈയേറ്റക്കാരോട് ഒഴിഞ്ഞുപോകാന്‍ മാര്‍ച്ച് അവസാനം നിര്‍ദേശം നല്‍കിയത്. ഒരാഴ്ചക്കുള്ളില്‍ ഒഴിഞ്ഞില്ളെങ്കില്‍ ബലമായി ഒഴിപ്പിക്കുമെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വ്യാപാരികള്‍ ഇതിനെതിരെ ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. എന്നാല്‍, മുനിസിപ്പാലിറ്റി ഇതിനെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധി തരപ്പെടുത്തി. തുടര്‍ന്ന് നഗരസഭാ അധികൃതരത്തെി സ്റ്റാന്‍ഡിലെ അനധികൃത കച്ചവട സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കി. തുടര്‍ന്നാണ് ഉന്തുവണ്ടി വ്യാപാരികള്‍ കഴിഞ്ഞ ദിവസം ഓംബുഡ്സ്മാനെ സമീപിച്ചത്. കഴിഞ്ഞ മാസം നഗരസഭാ ബസ്സ്റ്റാന്‍ഡിലെ പ്രവേശ കവാടം നിര്‍മാണവുമായി ബന്ധപ്പെട്ട് ഇവിടെ ഉന്തുവണ്ടികളില്‍ വ്യാപാരം നടത്തുന്നവരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ഒഴിപ്പിക്കാനത്തെിയ ഉദ്യോഗസ്ഥരെയും നഗരസഭാ അധ്യക്ഷയെയും വ്യാപാരികളില്‍ ചിലര്‍ തടഞ്ഞതിനെ തുടര്‍ന്ന് നഗരസഭാ സ്റ്റാന്‍ഡില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. തൊടുപുഴ പൊലീസത്തെിയാണ് രംഗം ശാന്തമാക്കിയത്. ഒഴിപ്പിക്കലിനെ തുടര്‍ന്ന് എതിര്‍പ്പുകളുണ്ടായ സാഹചര്യത്തില്‍ മുനിസിപ്പല്‍ ഹാളില്‍ സര്‍വകക്ഷി യോഗം വിളിക്കുകയായിരുന്നു.സര്‍വകക്ഷി യോഗത്തിലും ഇവരെ ഒഴിപ്പിക്കണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നത്. വ്യാപാരികളെ ഒഴിപ്പിക്കുന്നതിനൊപ്പം സ്റ്റാന്‍ഡിലെ മുഴുവന്‍ കൈയേറ്റവും നീക്കം ചെയ്യണമെന്നും നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നു. അതേസമയം, തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന്‍െറ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ സുധാകരന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.