തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിന്‍െറ എഴുപതേക്കര്‍ ഭാഗത്ത് ഇടുക്കി ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ചെക് ഡാം കനത്ത വേനലിനെ തുടര്‍ന്ന് വറ്റിവരണ്ടു. പ്രദേശവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ഈ മേഖലയിലുള്ളവര്‍. ഏകദേശം 200ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇതില്‍ 115 വീട്ടുകാര്‍ ജലനിധിക്കായി 3000 രൂപ വീതം അടച്ചവരുമാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവരുടെ ആവശ്യത്തിനായി വെള്ളം ലഭിക്കുന്നില്ല. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രമാണ് കുടിവെള്ളം ലഭിക്കുകയുള്ളൂ. വെണ്‍മറ്റം ടൗണില്‍നിന്ന് 1200 അടി പൊക്കത്തിലാണ് ചെക് ഡാം നിര്‍മിച്ചിട്ടുള്ളത്. ചെക്ഡാമില്‍ വെള്ളമത്തെുന്നത് മുണ്ടന്മുടിയില്‍ മിന്നാമിന്നുങ്ങി പാറയുടെ ഉറവച്ചാലിന്‍െറ അടിഭാഗത്തുനിന്നാണ്. ഈ ഭാഗത്തുള്ള ചേലമരത്തിന്‍െറ ചുവടിന്‍െറ അടിയിലായി നീരുറവ ഇതുവരെ ഉണ്ടായിരുന്നു. എന്നാല്‍, നീരുറവ വറ്റിവരണ്ടു. മിന്നാമിനുങ്ങി പാറയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലമേ ചെക്ഡാമിലേക്ക് ഉള്ളൂ. 2010ല്‍ ചെക്ഡാം ഉദ്ഘാടനത്തിനുശേഷം ചെക്ഡാമില്‍ പ്രദേശവാസികള്‍ക്കായുള്ള കുടിവെള്ളം സുലഭമായി ലഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ചില സാമൂഹികവിരുദ്ധര്‍ ചെക്ഡാം തുറന്നുവിടുകയും ചെയ്തു. പല ഗ്രാമസഭകളിലും കുടിവെള്ളം വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. 1983ലെ വരള്‍ച്ചയില്‍ പോലും ഈ പ്രദേശത്ത് ഇത്രയും വലിയ കുടിവെള്ള ക്ഷാമം ഉണ്ടായിട്ടില്ളെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നവംബര്‍ മാസം കഴിഞ്ഞാല്‍ പിന്നെ ഈ പ്രദേശത്തുള്ളവര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ചെക്ഡാം വറ്റിവരണ്ടതോടെ ഈ പ്രദേശത്തുള്ള കുട്ടികള്‍ ചെക്ഡാം ക്രിക്കറ്റ് ഗ്രൗണ്ടായി മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.