ചെറുതോണി: ജില്ലാ ഫയര്‍ സ്റ്റേഷന്‍ ആഭിമുഖ്യത്തില്‍ നടന്ന നാഷനല്‍ ഫയര്‍ഡേ നാട്ടുകാര്‍ക്ക് വേറിട്ടൊരു കാഴ്ചയായി. അഗ്നിശമന സേനയില്‍നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ എന്തെല്ലാം, ഏതെല്ലാം കാര്യങ്ങള്‍ക്ക് സഹായം തേടാം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടിയായി നല്‍കിയ ബോധവത്കരണ ക്ളാസുകള്‍ കൗതുകത്തിനൊപ്പം വിജ്ഞാനപ്രദവുമായി. 1944 ഏപ്രില്‍ 14ന് മുംബൈ വിക്ടോറിയ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലുണ്ടായ തീപിടിത്തത്തില്‍ അറുപതിലധികം അഗ്നിശമന സേനാംഗങ്ങള്‍ വെന്തുമരിച്ചതിന്‍െറ ഓര്‍മക്കാണ് ഏപ്രില്‍ 14 നാഷനല്‍ ഫയര്‍ ഡേയായി ആചരിക്കുന്നത്. ഇടുക്കി ആലിന്‍ചുവട്ടിലുള്ള ജില്ലാ ഫയര്‍ഫോഴ്സ് ആസ്ഥാനത്തുനിന്ന് ചെറുതോണിയിലൂടെ നടന്ന അഗ്നിശമന വാഹന ഘോഷയാത്രയോടെയാണ് ദേശീയ അഗ്നിശമന ദിനാചരണത്തിന് തുടക്കം കുറിച്ചത്. ജില്ലാ ഫയര്‍ ഓഫിസര്‍ കെ.ആര്‍. ഷിനോയി വാഹനഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. സ്റ്റേഷന്‍ ഓഫിസര്‍ ജിഷാദ്, മെക്കാനിക് കെ.എന്‍. നാസര്‍, ലീഡിങ് ഫയര്‍മാന്‍ ജയിംസ് എന്നിവര്‍ ദിനാചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഫയര്‍ സ്റ്റേഷനില്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളും സുരക്ഷാ സാമഗ്രികളും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിനൊരുക്കിയിരുന്നു. വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ വാഹനം വെട്ടിപ്പൊളിച്ച് ആളെ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഹൈഡ്രോളിക് പവര്‍ കട്ടര്‍, അലുമിനിയം സ്യൂട്ട്ഫയര്‍, ജാക്കറ്റ്, മാനുവല്‍ പവര്‍ യൂനിറ്റ്, ചെയിന്‍സോ, ഫയര്‍ എന്‍ജിന്‍, എത്താന്‍ പറ്റാത്ത സ്ഥലങ്ങളില്‍ തീയണക്കാന്‍ തടാകത്തില്‍നിന്ന് നേരിട്ട് ജലമെടുക്കുന്ന ഫ്ളോട്ടിങ് പമ്പ്, ഫോള്‍ഡിങ് സ്ട്രക്ചര്‍, ഓയില്‍ ഫയറിങ്ങിന് ഉപയോഗിക്കുന്ന ഹോം പമ്പ്, ഫയര്‍മാന്‍ ആക്സ്, കിണറുകളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഫുള്‍ബോഡി ഹാര്‍നസ്, ഡൈവിങ് സ്യൂട്ട്, പ്രാരംഭ ദിശയില്‍ തന്നെ തീയണക്കുന്ന സി.ഒ.ടു എക്സിറ്റിങ്ഗ്യൂഷര്‍, മണ്ണിനടിയില്‍ ജീവനോടെ ആളുകളുണ്ടെങ്കില്‍ കണ്ടത്തൊന്‍ ഉപയോഗിക്കുന്ന സജ്ജീവന ആക്സലൈറ്റ് തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ കാണാനും പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും സൗകര്യം ഒരുക്കിയിരുന്നു. ഇതുകൂടാതെ ഡോക്യുമെന്‍ററി വഴി സേനയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെന്ന് വിശദീകരിക്കാന്‍ ഉദ്യോഗസ്ഥരും പ്രദര്‍ശന സ്റ്റാളിലുണ്ടായിരുന്നു. ജില്ലാ ആസ്ഥാനത്ത് ആദ്യമായി നടത്തിയ എക്സിബിഷന്‍ കാണുന്നതിനും പ്രദര്‍ശന സ്റ്റാള്‍ സന്ദര്‍ശിക്കുന്നതിനും വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.