ചെറുതോണി: കയങ്ങളില്‍ മുങ്ങിമരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞദിവസം കരിമ്പന് സമീപം പെരിയാറ്റില്‍ മുങ്ങിമരിച്ച തങ്കമണി സ്വദേശി ബിപിന്‍. മുരിക്കാശേരി പടമുഖം സ്കൂളില്‍നിന്ന് വിനോദയാത്ര പോയ കുട്ടികളില്‍ രണ്ടുപേര്‍ ആലപ്പുഴ കടലില്‍ മുങ്ങിമരിച്ചത് ഒരുവര്‍ഷം മുമ്പാണ്. ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമൊഴുകുന്ന നാരകക്കാനം ടണല്‍ മുഖത്ത് കട്ടപ്പന ഗവ. കോളജ് യൂനിയന്‍ ചെയര്‍മാന്‍ തങ്കമണി പൗവത്ത് സിബിച്ചന്‍െറ മകന്‍ അനൂപ് മുങ്ങിമരിച്ചത് 2014 മാര്‍ച്ച് 22 നാണ്. ടണലിലൂടെ ഇടുക്കി ജലാശയത്തിന് സമീപത്തേക്കത്തെിയതായിരുന്നു അനൂപ്. മൂന്നാറില്‍നിന്ന് മലയാറ്റൂര്‍ തീര്‍ഥാടനത്തിന് പോയി കാലടിപ്പുഴയില്‍ മുങ്ങിമരിച്ചത് നാലു യുവാക്കളായിരുന്നു. ഇതില്‍ പതിനഞ്ചുകാരനായ ഗില്‍ബര്‍ട്ട് ജോസഫ് പത്താം ക്ളാസ് വിദ്യാര്‍ഥിയായിരുന്നു. കാലടിപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പെടുകയായിരുന്നു. പുഴയില്‍ മണല്‍ വാരിയുണ്ടായ കുഴിയില്‍ അകപ്പെടുകയായിരുന്നു. അവധി ആഘോഷിക്കാന്‍ മാതൃവീട്ടിലത്തെിയ യുവാവ് പൊന്മുടി അണക്കെട്ടില്‍ മുങ്ങിമരിച്ചത് കഴിഞ്ഞവര്‍ഷം വിഷുവിന്‍െറ പിറ്റേന്നായിരുന്നു. സേനാപതി വട്ടപ്പാറ അയ്യന്‍കാലായില്‍ കമല്‍ ലാലന്‍ ഡാമില്‍ കൂട്ടുകാര്‍ക്കൊപ്പം നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. അവധി ആഘോഷിക്കാനത്തെി വിദ്യാഭ്യാസ കാലത്ത് ജീവന്‍ നഷ്ടപ്പെടുത്തുന്നവരാണ് ദുരന്തത്തിനിരയായവരില്‍ കൂടുതലും. ഹൈറേഞ്ചിലെ പുഴകളും വെള്ളച്ചാട്ടങ്ങളും മരണക്കെണികളാകുമ്പോള്‍ വേണ്ടത്ര സുരക്ഷ ഒരുക്കാന്‍ കഴിയാതെ അധികാരികള്‍ ഇരുട്ടില്‍ തപ്പുന്നു. കല്ലാര്‍, പൊന്മുടി, മുതിരപ്പുഴ, അമ്പഴച്ചാല്‍, കുണ്ടള, മാട്ടുപ്പെട്ടി, ആറ്റുകാട്ട്, ദേവിയാര്‍ തുടങ്ങിയ പുഴകളിലും ജലാശയങ്ങളിലും മുങ്ങിമരിച്ചവരുടെ നീണ്ട പട്ടിക തന്നെയുണ്ട്. ഇക്കൂട്ടത്തില്‍ ഹൈറേഞ്ചിലത്തെുന്ന വിനോദ സഞ്ചാരികളാണ് കൂടുതല്‍. ഇക്കൂട്ടത്തില്‍ വിദേശികളുമുണ്ട്. കഴിഞ്ഞവര്‍ഷം അമ്പഴച്ചാലിലെ അമ്മവീട്ടില്‍ അവധിക്കാലം ആഘോഷിക്കാനത്തെിയ തൊടുപുഴ ഉടുമ്പന്നൂര്‍ ഇടമറുക് മംഗലത്ത് വീട്ടില്‍ അഭിലാഷിന്‍െറ മകന്‍ വൈശാഖ് എന്ന 11കാരന്‍ ഇന്നും വീടിന്‍െറയും സ്കൂളിന്‍െറയും നൊമ്പരമാണ്. കൊന്നത്തടി പഞ്ചായത്തിലെ മുക്കുടം കൂര്‍ മുള്ളാനിക്കല്‍ കര്‍ണന്‍ (65) തോട്ടില്‍വീണ് ഒഴുക്കില്‍പെട്ടാണ് മരിച്ചത്. നാടിനെ നടുക്കിയതായിരുന്നു കുണ്ടള ഡാം കാണാനത്തെിയ യുവാക്കളുടെ മരണം. തിരുവനന്തപുരം കഴകൂട്ടം സ്വദേശികളായ അരശുംമൂട്ടില്‍ കൂട്ടതെങ്ങില്‍ ശ്രീജിത് (20), കൊന്നവിളാകത്ത് വീട്ടില്‍ രതീഷ് (24), ഗീത ഭവനില്‍ രാജേഷ് കുളത്തൂര്‍ ബാഹുലേയന്‍ ആശാരിയുടെ മകന്‍ ഭരത് (24), അമ്പിളിഭവനില്‍ മനു മോഹന്‍ (20) എന്നിവരാണ് അന്ന് മരിച്ചത്. പൊന്മുടി ജലാശയത്തില്‍ മാതൃവീട്ടിലത്തെിയ നെടുങ്കണ്ടം സ്വദേശിയായ വിദ്യാര്‍ഥി മുങ്ങിമരിച്ചത് രണ്ടു വര്‍ഷം മുമ്പാണ്. ഹൈറേഞ്ച് കാണാനത്തെിയ ഹൈദരാബാദുകാരായ നവദമ്പതിമാരില്‍ വരന്‍ മാങ്കുളത്തിന് സമീപം വിരിപാറയില്‍ തോട്ടിലെ കുഴിയില്‍ വീണ് മരിച്ചത് ഇന്നും നാട്ടുകാര്‍ മറന്നിട്ടില്ല. അടിമാലിയിലും പള്ളിവാസല്‍ ആറ്റുകാല്‍ വെള്ളച്ചാട്ടത്തിലുമായി ഒരു മാസം തന്നെ അഞ്ചിലേറെ പേര്‍ മരിച്ചിരുന്നു. അപകടങ്ങള്‍ വര്‍ധിച്ചിട്ടും ഇത് തടയുന്നതിനോ സുരക്ഷ ഒരുക്കുന്നതിനോ സര്‍ക്കാര്‍ തയാറാകുന്നില്ല. കാലവര്‍ഷം ശക്തമാകുന്നതോടെ പുഴകളില്‍ വെള്ളമൊഴുക്ക് വര്‍ധിക്കും. ഇതോടെ സമീപത്തുകൂടി പോകുന്നവര്‍വരെ അപകടത്തില്‍പെടുന്നു. ഇവരില്‍ പലരും അധികൃതരുടെയും സമീപത്ത് താമസിക്കുന്നവരുടെയും മുന്നറിയിപ്പുകള്‍ അവഗണിക്കുകയും ചെയ്യുന്നു. അപകടത്തില്‍ പെടുന്നവരെ യഥാസമയം ആശുപത്രിയിലത്തെിക്കാന്‍ കഴിയാതെ വരുന്നതും അപകടങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.