‘വെള്ളിമൂങ്ങ’യിലെ മാമച്ചന്‍െറ ജീപ്പില്‍ കയറി റോയി വാരികാട്ട്

തൊടുപുഴ: വെള്ളിമൂങ്ങ എന്ന ചലച്ചിത്രത്തിലെ സി.പി. മാമച്ചനെ അനുസ്മരിപ്പിച്ച് അതേ വഴിയിലൂടെ അതേ സീറ്റില്‍ അതേ ഡ്രൈവറോടൊത്ത് ഉപ്പുകുന്ന് ആദിവാസി കോളനിയില്‍ സ്ഥാനാര്‍ഥി എത്തിയത് കൗതുകമായി. തൊടുപുഴയിലെ എല്‍.ഡി.എഫ് സ്വതന്ത്രനായ അഡ്വ. റോയി വാരികാട്ടാണ് ഉപ്പുകുന്നില്‍ പ്രചാരണത്തിനത്തെിയത്. കോളനിയിലെ വോട്ടര്‍മാരെ നേരില്‍ കാണാനാണ് സ്ഥാനാര്‍ഥി എത്തിയത്. ഇവിടെ എത്തിയപ്പോള്‍ ആദിവാസിക്കുടിയില്‍ വിവാഹ ആഘോഷം നടക്കുകയായിരുന്നു. പുതു മണവാളനെയും മണവാട്ടിയെയും കാണാനും അവരുടെ ഗോത്ര ആചാരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും സ്ഥാനാര്‍ഥി സമയം കണ്ടത്തെി. കുടികളിലെ ആളുകളോട് വിശേഷങ്ങള്‍ തിരക്കിയും അവരുടെ പരാതികള്‍ കേട്ടുമാണ് റോയി വാരികാട്ട് മടങ്ങിയത്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായാണ് വെള്ളിമൂങ്ങ എന്ന ചലച്ചിത്രം ചിത്രീകരിച്ചത്. രാഷ്ട്രീയ നേതാവിന്‍െറ റോളിലാണ് നായകനായ ബിജുമേനോന്‍ ഇതില്‍ അഭിനയിക്കുന്നത്. ഉപ്പുകുന്ന് പ്രദേശത്ത് ബിജു മേനോന്‍ വോട്ടുചോദിച്ച് എത്തുന്ന അതേ സീന്‍ ഓര്‍മിപ്പിക്കുന്ന രീതിയിലായിരുന്നു ഞായറാഴ്ചത്തെ സ്ഥാനാര്‍ഥിയുടെ പ്രചാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.