തൊടുപുഴ: നഗരത്തില്‍ മാലിന്യം കുന്നുകൂടുമ്പോഴും നഗരസഭാ കൗണ്‍സിലില്‍ നടക്കുന്നത് ചര്‍ച്ച മാത്രമെന്ന് വിമര്‍ശം. പുതിയ നഗരസഭാ കൗണ്‍സില്‍ അധികാരത്തിലത്തെി എല്ലാ ദിവസവും കൗണ്‍സിലില്‍ നഗരത്തിലെ മാലിന്യ പ്രശ്നം ചര്‍ച്ചയാകുമെങ്കിലും ഉടന്‍ പരിഹാരമെന്ന മറുപടിയില്‍ മാത്രം നടപടി ഒതുങ്ങുകയാണെന്നാണ് പ്രതിപക്ഷ ആരോപണം. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ നഗരപ്രാന്ത പ്രദേശങ്ങളിലും വഴിയോരങ്ങളിലും മാലിന്യം തള്ളുന്നത് വ്യാപകമാകുന്നതായി ഭരണ കക്ഷി അംഗവും മുന്‍ ചെയര്‍മാനുമായ എ.എം. ഹാരിദാണ് ആദ്യം പരാതി ഉന്നയിച്ചത്. ഇതോടെ മറ്റു കൗണ്‍സിലര്‍മാരും പരാതികളുമായി രംഗത്തത്തെി. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് പലരും ചര്‍ച്ച ചെയ്തത്. പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ പിഴയീടാക്കാമെന്നിരിക്കെ മാലിന്യം തള്ളുന്നവരെ കണ്ടത്തൊന്‍ ശ്രമിക്കുന്നില്ളെന്നും ആക്ഷേപം ഉയര്‍ന്നു. സമീപമുള്ള പഞ്ചായത്തുകളില്‍നിന്നാണ് നഗരത്തിലെ ആളൊഴിഞ്ഞ മേഖലകളില്‍ രാത്രിയില്‍ മാലിന്യം തള്ളുന്നതെന്ന് എ.എം. ഹാരിദ് കുറ്റപ്പെടുത്തി. മാലിന്യ പൊതികള്‍ പരിശോധിച്ചാല്‍ തെളിവു കണ്ടത്തൊമെന്നും ഇത്തരക്കാര്‍ക്ക് പിഴയീടാക്കിയാല്‍ മാലിന്യം ഉപേക്ഷിക്കുന്നത് തടയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പാതയോരങ്ങള്‍ കാടു പിടിച്ചു കിടക്കുന്നതാണ് ഇതിന് ഇടയാക്കുന്നതെന്നും അഭിപ്രായം ഉയര്‍ന്നു. അതത് വാര്‍ഡുകളില്‍ തന്നെ മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് കൗണ്‍സിലര്‍ പി.വി. ഷിബു ആവശ്യപ്പെട്ടു. ഇതോടെ അടിയന്തര നടപടി സ്വീകരിക്കാമെന്ന് ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ വാഹനങ്ങളുമായി ഗ്രൂപ്പുകളായി തിരിഞ്ഞ് മാലിന്യം ശേഖരിച്ച് സംസ്കരിക്കാന്‍ നടപടിയെടുക്കുമെന്ന് ചെയര്‍പേഴ്സണ്‍ കൗണ്‍സിലിനെ അറിയിച്ചു. ഇതോടൊപ്പം മാലിന്യം തള്ളിയവരെ കണ്ടത്തെി പിഴയീടാക്കാനും ചെയര്‍പേഴ്സണ്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിരോധിച്ച പാന്‍ ഉല്‍പന്നങ്ങളായ ഹാന്‍സ്, പാന്‍ പരാഗ് തുടങ്ങിയവയുടെ വില്‍പന വ്യാപകമായതായി കൗണ്‍സിലര്‍ കെ.കെ. ഷിംനാസ് കുറ്റപ്പെടുത്തി. മങ്ങാട്ടുകവല, കോതായിക്കുന്ന് ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് വില്‍പനയെന്നും ഷിംനാസ് പറഞ്ഞു. നഗരസഭാ ആരോഗ്യ വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ കടകളില്‍ അടിയന്തര പരിശോധന നടത്താന്‍ ചെയര്‍പേഴ്സണ്‍ നിര്‍ദേശിച്ചു. പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായി യോഗത്തില്‍ വ്യാപക ആക്ഷേപം ഉയര്‍ന്നു. ഇതേതുടര്‍ന്ന് പട്ടിക ജാതി വികസന വകുപ്പ് തൊടുപുഴ ബ്ളോക് ഓഫിസിലെ ഉദ്യോഗസ്ഥരെ കൗണ്‍സിലില്‍ വിളിച്ച് വിശദീകരണം തേടി. പട്ടിക ജാതി വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ലാപ്ടോപ്, മേശയും കസേരയും സൈക്ക്ള്‍ തുടങ്ങിയ വാങ്ങുന്നതിനും നഗരസഭയില്‍ ഫണ്ട് അനുവദിച്ചിരുന്നു. ഇതിന്‍െറ ഗുണഭോക്താക്കളെ കണ്ടത്തെുന്നതിന് പട്ടിക ജാതി വികസന വകുപ്പിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍, അര്‍ഹതപ്പെട്ട പലര്‍ക്കും ആനുകൂല്യം ലഭിച്ചില്ളെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് ഉദ്യോഗസ്ഥരെ കൗണ്‍സില്‍ യോഗത്തില്‍ വിളിച്ചു വരുത്തി വിശദീകരണം തേടിയത്. പരാതി പരിഹരിക്കാന്‍ ചെയര്‍പേഴ്സണ്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നഗരസഭയുടെ കെട്ടിടങ്ങളുടെ വാടക കരാര്‍ പുതുക്കുന്നത് സംബന്ധിച്ചും കൗണ്‍സിലില്‍ ചര്‍ച്ചക്ക് വന്നു. ചുരുങ്ങിയ തുകക്ക് ലേലത്തിന് കെട്ടിടങ്ങള്‍ വാടകക്ക് എടുത്ത ശേഷം വന്‍ തുകക്ക് വാടകക്ക് മറിച്ചു നല്‍കുന്നത് വ്യാപകമായിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരണമെന്ന് കൗണ്‍സിലില്‍ ആവശ്യം ഉയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.