കൂടുതല്‍ പേരെ വോട്ട് ചെയ്യിപ്പിക്കാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കും –കലക്ടര്‍

തൊടുപുഴ: വോട്ട് രേഖപ്പെടുത്തിക്കൊള്ളാമെന്ന് പ്രതിഞ്ജയെടുക്കലും മാതാപിതാക്കളെ വോട്ട് ചെയ്യിക്കാന്‍ നിര്‍ബന്ധിച്ച് സന്ദേശം വിദ്യാര്‍ഥികള്‍ വശം കൊടുത്തയക്കലുമടക്കം അസംബ്ളി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പേരെ വോട്ടിങ്ങില്‍ പങ്കെടുപ്പിക്കാന്‍ മാര്‍ഗങ്ങള്‍ ആവിഷ്കരിക്കുകയാണ് ജില്ലാ ഭരണകൂടം. മാധ്യമ പ്രവര്‍ത്തകര്‍ക്കായുള്ള ശില്‍പശാലയില്‍ കലക്ടര്‍ ഡോ. എ. കൗശികനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള കുറഞ്ഞ പ്രായം 1998 ജനുവരി ഒന്നാണ്. അങ്ങനെ ജില്ലയില്‍ 18നും 19നുമിടയില്‍ 30000ത്തോളം കൗമാര വോട്ടര്‍മാരുണ്ട്. ഇതില്‍ 16000ത്തോളംപേര്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തു.19ാം തീയതിവരെ പേരുകള്‍ ഉള്‍ക്കൊള്ളിക്കാം. കലാലയങ്ങളില്‍ ഇത് സംബന്ധിച്ച അറിയിപ്പുകള്‍ നല്‍കി. പുതിയ വോട്ടര്‍മാരുടെ മൂത്തസഹോദരനും സഹോദരിയും തീര്‍ച്ചയായും വോട്ടര്‍ പട്ടികയില്‍ പേരുള്ളവരാകണമെന്നും കലക്ടര്‍ വിശദീകരിച്ചു. മാതൃകാ പോളിങ് സ്റ്റേഷനുകളില്‍ കൈക്കുഞ്ഞുമായി വോട്ട് ചെയ്യാനത്തെുന്ന സ്ത്രീകള്‍ക്ക് കുറച്ച് നേരത്തേക്ക് കുഞ്ഞിനെ നോക്കാനായി അങ്കണവാടി വര്‍ക്കര്‍മാരുണ്ടാകും. ജില്ലാ അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജയകുമാര്‍, പ്രസ്ക്ളബ് പ്രസിഡന്‍റ് ഹാരിസ് മുഹമ്മദ്, സെക്രട്ടറി വിനോദ് കണ്ണോളി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.